കോട്ടയത്ത് അറ്റകുറ്റപ്പണി: ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടും, ചിലത് ഭാഗികമായി റദ്ദാക്കി

 കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഒക്ടോബര്‍ 11,12 തീയതികളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണി കാരണം ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുമെന്നും ചിലത് ഭാഗികമായി റദ്ദാക്കിയതായും ദക്ഷിണ റെയില്‍വേ അറിയിച്ചു. 

ഒക്ടോബര്‍ 11-ന് വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍1 6319 തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബെംഗളൂരു ഹംസഫര്‍ എക്‌സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. 

ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. 22503 കന്യാകുമാരി-ദിബ്രുഗഢ് വിവേക് എക്‌സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും 16343 തിരുവനന്തപുരം സെന്‍ട്രല്‍-മധുര അമൃത എക്‌സ്പ്രസ് ആലപ്പുഴ വഴിയാകും സര്‍വീസ് നടത്തുക. 

ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നീ സ്റ്റേഷനുകളില്‍ സ്‌റ്റോപ്പുണ്ടാകും. 16347 തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments