കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസിൻ്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി.

 

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസിൻ്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി. മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച്  സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പ് നടത്തി പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഡിവൈഎസ്പി സാജു വർഗീസ് ഉദ്ഘാടനം നിർവ്വഹിച്ചു.

 പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന വിവിധ ആരോഗ്യ ബോധ വൽക്കരണ പരിപാടികളും ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനങ്ങളും സംഘടിപ്പിക്കുമെന്നും ഡിവൈ എസ് പി സാജു വർഗീസ് പറഞ്ഞു. പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ ഡി.എസ്. ഇന്ദ്രരാജ് അധ്യക്ഷത വഹിച്ചു. മാർ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ദ സംഘം പരിശോധനയ്ക്ക് നേതൃത്വം നൽകി  













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments