പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് നൂതന പരിഹാരങ്ങളുമായി കൗമാരം.അരുവിത്തുറ കോളേജിൽ ഗ്രീൻ ഐഡിയ ചലഞ്ച്

പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് നൂതന പരിഹാരങ്ങളുമായി കൗമാരം.അരുവിത്തുറ കോളേജിൽ ഗ്രീൻ ഐഡിയ ചലഞ്ച്

പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങൾ തേടി അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ നടന്ന 'ഗ്രീൻ ഐഡിയ ചലഞ്ച് 2025' പേപ്പർ പ്രസന്റേഷൻ മത്സരം യുവപ്രതിഭകളുടെ ആശയ മികവിന് വേദിയായി. കോളേജിലെ ഐ.ക്യു.എ.സി. , ഐ.ഐ.സി. , ഭൂമിത്രസേന ക്ലബ്ബ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

 വിവിധ സ്കൂളുകളിൽ നിന്നുള്ള ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ തങ്ങളുടെ പ്രദേശത്ത് നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും, അവയ്ക്ക് സുസ്ഥിരമായ പരിഹാരങ്ങൾ എങ്ങനെയെല്ലാം കണ്ടെത്താമെന്നതിനെക്കുറിച്ചും ആശയങ്ങൾ അവതരിപ്പിച്ചു. 

മാലിന്യസംസ്‌കരണം, ജലസംരക്ഷണം, പുഴ സംരക്ഷണം, പ്രാദേശിക വനവൽക്കരണം, കാർഷിക മേഖലയിലെ സുസ്ഥിര മാർഗ്ഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൂതന ആശയങ്ങൾ വിധികർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റി. ഊർജ്ജസ്വലവും ചിന്തോദ്ദീപകവുമായ ചർച്ചകൾക്കും മത്സരം വഴിയൊരുക്കി.

മത്സരത്തിൽ രാമപുരം സെൻറ് അഗസ്റ്റിൻസ് എച്ച്എസ്എസ് വിദ്യാർത്ഥികളായ അദ്വൈത യദു, നിക്സൺ നോബിൾ എന്നിവർ ഒന്നാം സമ്മാനവും, അരുവിത്തുറ സെൻറ് ജോർജ് എച്ച്എസ്സ്സിലെ അലോണ ആൽബി, അന്നാ ജിബി എന്നിവർ രണ്ടാം സ്ഥാനവും, മൂന്നിലവ് സെൻറ് പോൾസ്  എച്ച്എസ്എസിലെ അമലു ജോസ് ആൻ റോസ് ഓസ്റ്റിൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികളെ  കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് , ബർസാർ ആൻഡ് കോഴ്സ് കോർഡിനേറ്റർ ഫാ .ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ.ജിലു ആനി ജോൺ എന്നിവർ അഭിനന്ദിച്ചു.

പരിപാടികൾക്ക് കോളേജ് ഐക്യുഎസി കോഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ്ജ്, നാക്ക് കോഓർഡിനേറ്റർ ഡോ. മിഥുൻ ജോൺ , ഭൂമിത്ര സേന കോഓർഡിനേറ്റർ മരിയ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments