കേരള ചിക്കന്‍ വ്യാപാരി സമിതി പാലാ ഏരിയ സമ്മേളനം നാളെ രാവിലെ 10-ന് മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടക്കും



കേരള ചിക്കന്‍ വ്യാപാരി സമിതി പാലാ ഏരിയ സമ്മേളനം നാളെ രാവിലെ 10-ന് മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടത്തും. 
 
സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യും. ദീപു സുരേന്ദ്രന്‍ അദ്ധ്യക്ഷനാകും. ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകിടിയല്‍ മുഖ്യപ്രഭാഷണം നടത്തും.



ജനുവരിയില്‍ നടത്തുന്ന ജില്ല സമ്മേളനത്തിനു മുന്നോടിയായിട്ടുള്ള സമ്മേളനമാണിതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിനു ശേഷം ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍മാര്‍ മാരുടെ ക്ലാസ് ഉണ്ട്. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

കോഴിയിറച്ചിക്ക് തമിഴ്നാട് ലോബി വില നിശ്ചയിച്ചിരുന്ന രീതിക്ക് മാറ്റും വരുത്തി,കോഴി വേസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചു. അംഗങ്ങളായ വ്യാപാരികള്‍ക്ക് മരണാനന്തര ചടങ്ങുകള്‍ക്കും ചികിത്സ ചെലവുകള്‍ക്കും ധനസഹായം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടനക്ക് നടപ്പാക്കാന്‍ സാധിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
 
 
പ്രസിഡന്റ് ദീപു സുരേന്ദ്രന്‍, സെക്രട്ടറി ജോസ് കുറ്റിയാനിമറ്റം, മനോജ് കെ.ആര്‍, ജോമോന്‍ ജോര്‍ജ്, മാത്തുക്കുട്ടി ടോം, സാജന്‍ വി.ആര്‍ എന്നിവര്‍ പങ്കെടുത്തു.


 
 
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments