ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കൗണ്ടിംഗ് ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു.
ബ്ലോക്ക് പരിധിയിൽ വരുന്ന എട്ടു ഗ്രാമപഞ്ചായത്തുകളുടെയും 14 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളുടെയും കുറവിലങ്ങാട് ,ഉഴവൂർ കടുത്തുരുത്തി (ഭാഗികം) ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും 169ബൂത്തുകളിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകളാണ് ഇവിടെ എണ്ണുന്നത്. കൂടാതെ ഗ്രാമ ,ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റൽ വോട്ടുകളും ഇവിടെ തന്നെയാണ് എണ്ണുന്നത്.ജില്ലാ പഞ്ചായത്തിൻറെ പോസ്റ്റൽ വോട്ടുകൾ കളക്ടറേറ്റിൽ ആണ് എണ്ണുന്നത്.21 ടേബിളുകളിലാണ് വോട്ടുകൾ എണ്ണുന്നത്. ട്രെൻഡ് സോഫ്റ്റ്വെയർ മുഖേന വോട്ടിംഗ് കണക്കുകൾ എൻ്റർ ചെയ്ത് ഉടനടി ഫലം പ്രഖ്യാപിക്കുന്നതിനായി സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട്ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുള്ളതായി വരണാധികാരിയും ജില്ലാ ലേബർ ഓഫീസറുമായ മിനോയി ജെയിംസ്,ഉപ വരണാധികാരിയും ബിഡി ഓ യുമായ ശ്രീകുമാർ . എസ് .കൈമൾ എന്നിവർ അറിയിച്ചു
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




0 Comments