ദൈവത്തിലുള്ള സമ്പൂർണ്ണ സമർപ്പണമായിരിക്കണം നമ്മുടെ ജീവിത ലക്ഷ്യം - മാർ തിയഡോഷ്യസ് മെത്രപൊലീത്ത.
ഈ ലോകത്തിന് അനുരൂപരാകാതെ ക്രിസ്തുവിലുള്ള നവജീവിതം ലക്ഷ്യമാക്കി, നമ്മുടെ ശരീരത്തെയും മനസ്സിനെയും ദൈവത്തിന് യാഗമായി സമർപ്പിച്ചുകൊണ്ട് ജീവിതം വിശുദ്ധിയുള്ള സമർപ്പണം ആയി മാറ്റണമെന്ന് മലങ്കര സുറിയാനി മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു. പാലാ രൂപത 43 മത് ബൈബിൾ കൺവെൻഷൻ സമാപന ദിന സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു തിരുമേനി.
ദൈവകൃപയും ദൈവേഷ്ടവുമായിരിക്കണം നമ്മുടെ ജീവിത ലക്ഷ്യമായി നാം മുറുകെ പിടിക്കേണ്ടത്. വി. യൗസേപ്പിനെപ്പോലെ അനുസരണവും ദൈവാശ്രയബോധവും നമുക്ക് ആവശ്യമാണ്. മദ്യം, മയക്കുമരുന്ന് മുതലായവ ഒഴിവാക്കി ലഹരി വിമുക്തമായ സമൂഹം ഉണ്ടാകണം. നമ്മുടെ ജീവിതം യേശുവിൻ്റെ സ്വഭാവങ്ങൾ ഉൾക്കൊണ്ട്, ദൈവസ്നേഹം മറ്റുള്ളവരുമായി പങ്കുവെച്ചുകൊണ്ട്, കുടുംബത്തിനും സമൂഹത്തിനും സഭയ്ക്കും നന്മ വരുത്തുന്ന ഒന്നായി മാറണമെന്നും അദ്ദേഹം തൻ്റെ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.





0 Comments