മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സീരിയല്‍ നടനെതിരെ കേസ്. സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭു ആണ് അപകടമുണ്ടാ ക്കിയത്. കോട്ടയം നാട്ടകം കോളജിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം.
അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച കാര്‍ ലോട്ടറി വില്‍പനക്കാരനെ ഇടിച്ചിട്ടിരുന്നു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം നാട്ടുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട നടന്‍ റോഡില്‍ കിടന്നത് മൂലം ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ചിങ്ങവനം പൊലീസ് ആണ് കേസെടുത്തത്.




0 Comments