മുത്തോലി പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി ഇടതുമുന്നണി ഭരണത്തിലേക്ക്



മുത്തോലി പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി ഇടതുമുന്നണി ഭരണത്തിലേക്ക്. 
 
ആകെയുള്ള 14 സീറ്റില്‍ ഇടതുമുന്നണി 11 സീറ്റ് നേടി. ഇതില്‍ കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് 8 സീറ്റും സി.പി.ഐ.(എം) ന് 3 സീറ്റും ലഭിച്ചു. നിലവിലെ ഭരണകക്ഷിയായിരുന്ന ബി.ജെ.പി. 6 സീറ്റില്‍ നിന്ന് 2 സീറ്റിലേക്ക് ചുരുങ്ങി. നിലവില്‍ യു.ഡി.എഫിന് 2 സീറ്റ് ഉണ്ടായിരുന്നത് 1 ആയി കുറഞ്ഞു.
 


മുന്‍ ഭരണസമിതിയില്‍ കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് 4 സീറ്റും സി.പി.ഐ.(എം) ന് 1 സീറ്റുമായിരുന്നു. വലിയ ഭൂരിപക്ഷത്തോടെ ഇടതുമുന്നണിയെ അധികാരത്തിലേറ്റിയ മുത്തോലി പഞ്ചായത്തിലെ ജനങ്ങളോട് ഇടതുമുന്നണി നേതാക്കളായ പ്രദീപ് സലീം, ജോയി കൊമ്പനാല്‍, അഡ്വ. പി.ആര്‍. തങ്കച്ചന്‍, മാത്തുക്കുട്ടി മാത്യു എന്നിവര്‍ നന്ദി അറിയിച്ചു.



 
 
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments