നാഷണൽ ഇന്നവേഷൻ ചലഞ്ച് ബ്രോഷർ പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു




പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജി ഓട്ടോണമസ്, 2026 മാർച്ച് 4 -5 തീയതികളിൽ നാഷണൽ ഇന്നവേഷൻ ചലഞ്ച് സംഘടിപ്പിക്കുന്നു . ബിൽഡത്തോൺ 2026 എന്ന് പേരിട്ടിട്ടുള്ള ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് (ഓട്ടോണമസ്‌), മാർ സ്ലീവാ മെഡിസിറ്റി പാലാ, ഹെക്മസ്‌- ആൻ ഈസ്റ്റേൺ സെന്റർ ഓഫ് എക്സലൻസ് പാലാ സെന്റ് ജോസഫ്‌സ് ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്‌നോളജി എന്നിവരാണ്. മൂന്ന് ഘട്ടങ്ങളായി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിൽ എഞ്ചിനീയറിംഗ്, മെഡിക്കൽ, മാനേജ്‌മെന്റ്, സയൻസ് തുടങ്ങിയ മേഖലകളിലെ വിദ്യാർഥികൾ, ഗവേഷകർ, സ്റ്റാർട്ട് അപ്പ്‌ സംരംഭകർ എന്നിവരെയാണ് പങ്കെടുപ്പിക്കുന്നത്. ഒരു ടീമിൽ നാലു പേരെ പരമാവധി പങ്കെടുപ്പിക്കാവുന്നതാണ് . രജിസ്‌ട്രേഷൻ ചെയ്യേണ്ട അവസാന തീയതി 2026 ജനുവരി 5. മൂന്ന് ഘട്ടങ്ങളായി നടത്തുന്ന ഈ പ്രോഗ്രാമിന്റെ ആദ്യഘട്ടം 2026 ജനുവരി 9 നും രണ്ടാമത്തെ ഘട്ടം ഫെബ്രുവരി 2നും നടക്കും. ഗ്രാന്റ് ഫിനാലെ മാർച്ച് 4-5 തീയതികളിൽ നടത്തപ്പെടും. മൂന്നര ലക്ഷത്തിൽപ്പരം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത് . ആദ്യ പത്തിൽ സ്ഥാനം ലഭിക്കുന്ന  ടീമുകൾക്ക് പാലാ സെന്റ് ജോസഫ്‌സ് കോളേജ് ബൂട്ട്‌ ക്യാംപിന്റെയും ഐഇഡിസി യുടെയും മെന്ററിംഗ്, എസ്‌.ജെ.സി.ഇ.ടി അസിസ്റ്റീവ് ടെക്‌നോളജി ഇൻക്യുബെഷൻ സെന്ററിന്റെ ഇൻക്യുബെഷൻ സപ്പോർട്ട്, വർക്ക് സ്‌പേയ്സ്‌ & പ്രോട്ടോ ടൈപ്പിംഗ് സൗകര്യങ്ങൾ എന്നിവ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫാക്കൽറ്റി കോർഡിനേറ്റർ , സർജു എസ് 9447233663, സ്റ്റുഡന്റ് ലീഡ്, ജിബിൻ ജിജി 6235929014 എന്നിവരെ ബന്ധപ്പെടുക.


നാഷണൽ ഇന്നവേഷൻ ചലഞ്ച് ബ്രോഷർ പാലാ രൂപത  മെത്രാൻ  മാർ ജോസഫ് കല്ലറങ്ങാട്ട്, ഹെക്മസ് - ആൻ ഈസ്റ്റേൺ സെന്റർ ഓഫ് എക്സലൻസ് സെക്രട്ടറി ജനറൽ  എബി കാളാന്തറയ്ക്ക്  നൽകി പ്രകാശനം നിർവഹിച്ചു.

ഡോ. ജോബി പി.പി,ഡോ. പയസ് തോമസ്, സർജു എസ്‌., ഡോ. മനോജ് എം ടി, ഡോ. രാജേഷ് ബേബി, ഡോ. പൗളിൻ ബാബു, എബി കാളാന്തറ, ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, മോൺ.  ഡോ. ജോസഫ് തടത്തിൽ, മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, റവ. പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത്, പ്രൊഫ. ഡോ. വി. പി. ദേവസ്യ, ഡോ. ഷെറി കുര്യൻ, ഫാ. ജോസഫ് വാട്ടപ്പിള്ളിൽ, ഫാ. ജോൺ മറ്റമുണ്ടയിൽ എന്നിവർ പങ്കെടുത്തു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments