അന്തീനാട് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാൾ
അന്തീനാട് സെൻ്റ് ജോസഫ് പള്ളിയിൽ മാർ യൗസേപ്പിതാവിൻ്റെ തിരുനാൾ 26 മുതൽ 28 വരെ ആഘോഷിക്കും.
വെള്ളിയാഴ്ച (26-12-25) വൈകിട്ട് 4.45 ന് കൊടിയേറ്റ് , തിരുസ്വരൂപ പ്രതിഷ്ഠ - ഫാ. സെബാസ്റ്റ്യൻ പഴേപറമ്പിൽ. 5 ന് വിശുദ്ധ കുർബാന, സന്ദേശം ഫാ. ബർക്കുമാൻസ് കുന്നുംപുറം . 27 ന് രാവിലെ 6.30 ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന-ഫാ. ജോസഫ് കുറ്റിയാങ്കൽ 7.45 ന് വാഹന വെഞ്ചരിപ്പ് .വൈകിട്ട് 5 ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന-ഫാ. ജോർജ് പഴേപറമ്പിൽ തുടർന്ന് ഫാത്തിമ മാതാ കുരിശു പള്ളിയിലേക്ക് പ്രദക്ഷിണം.
28ന് രാവിലെ 7 ന് ആഘോഷമായ കുർബാന, സന്ദേശം - മോൺ. ജോസഫ് മലേപ്പറമ്പിൽ (സിഞ്ചെല്ലൂസ് പാലാ രൂപത), 3 . 30 ന് ആഘോഷമായ കുർബാന, സന്ദേശം - മാർ തോമസ് തറയിൽ (ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത).
ഇടവകാംഗങ്ങളായ 9 വൈദികർ സഹകാർമികരായിരിക്കും. 5 15 ന് പ്രദക്ഷിണം. 6.15 ന് കൊല്ലപ്പള്ളി കപ്പേളയിൽ ലദീഞ്ഞ്- ഫാ. ജോസഫ് പാനാമ്പുഴ. 6.45ന് ഫാത്തിമ മാതാ കുരിശു പള്ളിയിൽ ലദീഞ്ഞ് -ഫാ. ജോർജ് വേളൂപ്പറമ്പിൽ. രാത്രി 7.30 ന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിൻ്റെ ഗാനമേള.




0 Comments