ക്രിസ്മസ്ത്തലേന്ന്കല്യാണം രജിസ്റ്റർ ചെയ്യാനെത്തിയ ദമ്പതിമാർക്ക് ക്രിസ്തുമസ് പപ്പയെത്തി രജിസ്റ്റർ ചെയ്തു.
എലിക്കുളം പഞ്ചായത്തിൽ ക്രിസ്തുമസ് ത്തലേന്ന് വിവാഹം രജിസ്റ്റർചെയ്യാനെത്തിയപ്പോഴാണ് വധുവിനെയും വരനെയും ശരിക്കും ഞെട്ടിച്ച സംഭവം അരങ്ങേറിയത് എലിക്കുളം ഗ്രാമ പഞ്ചായത്തിലാണ് സംഭവം.. കൂരാലിയിൽ നിന്നും നവ ദമ്പതിമാരായ അനൂപും അശ്വതിയും തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയപ്പോഴാണ് ഈ സംഭവം അരങ്ങേറിയത്. ക്രിസ്തുമസ് ആഘോഷത്തിനിടയിലും പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ് തന്റെ ജോലിയിൽ ഒരു മാറ്റവും വരുത്തിയില്ല. സാന്താക്ലോസിന്റെ രൂപത്തിലെത്തി ദമ്പതിമാർക്ക് സർട്ടിഫിക്കറ്റ് നല്കി പഞ്ചായത്ത് ജീവനക്കാരും ചടങ്ങിന് സാക്ഷികളായി ഉണ്ടായിരു ന്നു.





0 Comments