പാലാ നഗരത്തെ ആവേശത്തിലാഴ്ത്തി KVVES യൂത്ത് വിങ് ‘ക്രിസ്മസ് കരോൾ’ നടന്നു
വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) യൂത്ത് വിങ് പാലാ യൂണിറ്റ് സംഘടിപ്പിച്ച ക്രിസ്മസ് കരോളിന്റെ മൂന്നാം പതിപ്പാണ് പാലാ പട്ടണത്തിൽ നടന്നത് കൊട്ടാരമറ്റത്ത് നിന്ന് ആരംഭിച്ച് ളാലം പാലം ജംഗ്ഷനിൽ കരോൾസമാപിച്ചു.
മാണി സി കാപ്പൻ എം.എൽ.എ, മുഖ്യ അതിഥി ആയിരുന്നു'ജോസ് കെ മാണി എം.പി, കരോൾ ഉദ്ഘാടനം ചെയ്ത് ഫ്ളാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു.ഫാദർ ജോസ് കാക്കല്ലിൽ ( കത്തീഡ്രൽ പള്ളി വികാരി) അനുഗ്രഹ പ്രഭാഷണം നടത്തി.
വിപുലമായ ദൃശ്യ-വിസ്മയങ്ങളും വാദ്യമേളങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി - പാലാ മരിയ സദനം കരോളിൽ പങ്കടുത്തു സമാപന സമ്മേളനത്തിൽ സന്തോഷ് മരിയ സദനം ക്രിസ്തുമസ്റ്റ് സന്ദേശം നൽകി.
KVVES പാലാ യൂണിറ്റ് ഭാരവാഹികളായ - വി.സി ജോസഫ്, ബൈജു കൊല്ലംപറമ്പിൽ, അനൂപ് ജോർജ്,യൂത്ത് വിങ് ഭാരവാഹികളായ ജോൺ മൈക്കിൾ, എബിസൺ ജോസ്, ജോസ്റ്റിൻ വന്ദന, ഫ്രഡി, ജോസ്, സിറിൾ ട്രാവലോകം, ആൻ്റണി കുറ്റിയാങ്കൽ എന്നിവർ കരോളിന് നേതൃത്വം നൽകി പ്രസംഗിച്ചു.
പാലാ ജൂബിലി തുരുന്നാളിനോട് അനുബദ്ധിച്ച് പാലാ ഫുഡ് ഫെസ്റ്റ് വിജയത്തിനു ശേഷം ക്രിസ്തുമസ്സിന് വീണ്ടും സാമൂഹിക പ്രതിബദ്ധതയോടെ നാടിനു വേണ്ടി കരോളും സംഘടിപ്പിച്ചതിൽ ജോസ് കെ മാണി എം.പി യും, മാണി സി കാപ്പൻ എം എൽ എ യും യൂത്ത് വിംഗിനെ അഭിനന്ദിച്ചു





0 Comments