മീനടത്ത് സേവാഭാരതി നിർമ്മിച്ച ഭവനത്തിന്റെ താക്കോൽദാനം നാളെ


  സേവാഭാരതി മീനടവും, കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ചേർന്ന്  “തല ചായ്ക്കാൻ ഒരിടം” പദ്ധതി പ്രകാരം മീനടം 13ആം വാർഡിൽ ഷീലാകുമാരി കിഴക്കേടത്തിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ ഗൃഹപ്രവേശം നാളെ ( ഡിസംബർ 25) ന്  രാവിലേ 9.30ന് നടക്കും. 

 മീനടം ആശുപത്രിപ്പടിക്ക് സമിപം ഭാവനാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കേരള നിയമസഭ മുൻ ചീഫ് വിപ് പി സി ജോർജ് താക്കോൽ ദാനം നിർവഹിക്കും.


 സേവാഭാരതി മീനടം പ്രസിഡന്റ്‌ അജിത്കുമാർ ചിറക്കൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ രാഷ്ട്രീയ സ്വയം സേവക സംഘം കോട്ടയം ജില്ല സംഘചാലക്  എ കേരള വർമ്മ സേവാ സന്ദേശം നൽകും.  സേവാഭാരതി സംസ്ഥാന സംഘടന സെക്രട്ടറി കെ വി രാജീവ് മംഗള പത്രം സമ്മാനിക്കും.


  ആർ എസ് എസ് വിഭാഗ് സംഘചാലക് പി പി ഗോപി, മീനടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മോനിച്ചൻ കിഴക്കേടം, വ്യാപാരി വ്യവസായി സംഘം സംസ്ഥാന സെക്രട്ടറി ശരത്ചന്ദ്രൻ മീനടം, സേവാഭാരതി കോട്ടയം ജില്ലാ ആദ്ധ്യക്ഷ രശ്മി ശരത്, ജില്ലാ ജനറൽ സെക്രട്ടറി ജെ ദിനേശ്, സേവാഭാരതി മീനടം ജനറൽ സെക്രട്ടറി എം പി ശ്രീധരൻ എന്നിവർ സംസാരിക്കും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments