പാളയം സെന്റ് മൈക്കിൾസ് ദേവാലയത്തിലെ വ്യത്യസ്ത രീതിയിലുള്ള പുൽക്കൂട് ജനശ്രദ്ധ ആകർഷിക്കുന്നു.
പ്ലാസ്ററർ ഓഫ് പാരീസ്, വൈക്കോൽ , തുണി എന്നിവ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ശിൽപ്പങ്ങൾ കൊണ്ടാണ് പുൽക്കൂട് അലങ്കരിച്ചിരിക്കുന്നത്. മാതാവും യൗസേപ്പ് പിതാവും മാത്രമല്ല രാജാക്കന്മാരും ആട്ടിടയന്മാരും ആടും കഴുതയും ഒട്ടകവുമെല്ലാം അവയുടെ യഥാർത്ഥ വലുപ്പത്തിലും ആകൃതിയിലും നിർമ്മിച്ചിരിക്കുന്നത് കൗതുകമുണർത്തുന്ന കാഴ്ചകളാണ്.
മരുഭൂമിയുടെ പശ്ചാത്തലത്തിൽ നീരുറവകളും ആട്ടിടയന്മാർക്കുള്ള കാവൽപ്പുരകളും കാലിത്തൊഴുത്തും പ്രകൃതിദത്ത വസ്തുക്കൾ കൊണ്ടു നിർമ്മിച്ചിരിച്ചിരിക്കുന്നതും ശ്രദ്ധയാകർഷിക്കുന്നു. വികാരി ഫാ.മാത്യു അറയ്ക്കപറമ്പിലിന്റെ നിർദ്ദേശാനുസരണം പ്രശസ്ത ശിൽപി സിബിൻ ആണ് ഈ മനോഹര ദൃശ്യം പള്ളിയങ്കണത്തിൽ ക്രമീകരിച്ചിരിക്കുന്നത്.





0 Comments