കേരളത്തിലെ തദ്ദേശ സ്വയം ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ക്രിസ്ത്യൻ സമുദായത്തിലെ വിശ്വാസികൾ അവരുടെ ആചാരങ്ങൾ പ്രകാരം പള്ളിയിൽ / ചർച്ചിൽ പോകുന്ന ഞായറാഴ്ച രാവിലെ നടത്തുന്നത് മാറ്റി മറ്റൊരു ദിവസത്തെക്ക് വെക്കണമെന്ന് ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ഇലക്ഷൻ കമ്മീഷനോടും , കേരള സർക്കാരിനോടും ആവശ്യപെട്ടു.
ഞായറാഴ്ച ദിവസത്തെ സത്യപ്രതിജ്ഞ ആരാധന സ്വാതന്ത്ര്യം ഹനിക്കപെടുത്തുകയാണ് ചെയ്യുന്നത്.
പ്രസിഡന്റ് അഡ്വ. റോയി വാരിക്കാടിന്റ അദ്ധ്യക്ഷതയിൽ ആമ്പൽ ജോർജ് , പാസ്റ്റർ ഡോ. ബിനു സമുവെൽ , ടിജി കെ. തോമസ് ,
ഡോ. റോബിൻ പി. മാത്യു , ജോഷ്വാ മാത്യു , റെജി മാത്യു , ടോജോ കല്ലറക്കൽ , സി. എ. ജോയി എന്നിവർ പ്രസംഗിച്ചു.




0 Comments