പാലാ രൂപതാ കുടുംബ കൂട്ടായ്മ വാര്‍ഷിക സമ്മേളനം ജനുവരി 27, ചൊവാഴ്ച 2ന് ളാലം സെന്റ് മേരീസ് പള്ളി ഹാളില്‍ നടക്കും.
ബൈബിള്‍ പ്രതിഷ്ഠയോടു കൂടി ആരംഭിക്കുന്ന പരിപാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് പയ്യാനിമണ്ഡപത്തില്‍ അദ്ധ്യക്ഷത വഹിക്കും. വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തും.
ഏ, ബി, സി, ഡി വിഭാഗത്തില്‍ ഏറ്റവും മികച്ച ഇടവക കുടുംബ കൂട്ടായ്മകള്‍ക്കുള്ള ട്രോഫികളുടെ വിതരണവും സമ്പൂര്‍ണ്ണ ബൈബിള്‍ എഴുതിയവരെ ആദരിക്കലും ചടങ്ങില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും.
രൂപതയിലെ മുഴുവന്‍ ഇടവകകളില്‍ നിന്നും പ്രതിനിധികള്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും. രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് അരിമറ്റം, അസി. ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുതുപ്പറമ്പില്‍, സെക്രട്ടറി ബാബു പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments