വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്കേറ്റു.



വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്കേറ്റു. 

 വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.  കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ രാമപുരം സ്വദേശി അമൽ സണ്ണിക്ക് (24) പരുക്കേറ്റു. 


ഉച്ചകഴിഞ്ഞ് 2.30യോടെ രാമപുരം ഭാ​ഗത്ത് വച്ചായിരുന്നു അപകടം.ഇന്ന് പുലർച്ചെ എലിക്കുളത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുണ്ടക്കയം മടുക്ക സ്വദേശി അമൽ കെ.സുനിലിന് ( 26) പരുക്കേറ്റു. 


വള്ളിച്ചിറ ഭാ​ഗത്ത് വച്ച് ഇന്നലെ രാത്രി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വള്ളിച്ചിറ സ്വദേശി അരുൺ ജോസഫിന്( 28) പരുക്കേറ്റു. ഇന്നലെ വൈകിട്ട് ചേർപ്പുങ്കൽ ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് മറ്റക്കര സ്വദേശി അനന്ദു ഷാജിക്ക് (25) പരുക്കേറ്റു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments