ഭൂമികയുടെ നേറ്റീവ് ഫാർമേഴ്സ് കളക്ടീവായ പൂന്തേൻ സംഘത്തിൻ്റെ നേതൃത്വത്തിൽ തേനീച്ച കർഷകർക്കായി നടത്തുന്ന തുടർ പരിശീലനപരിപാടി ജനുവരി 9 ന് 10 ന് പൂഞ്ഞാർ ഭൂമിക സെൻ്ററിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് മിനർവ്വാ മോഹൻ ഉത്ഘാടനം ചെയ്യും.


ഭൂമികയുടെ നേറ്റീവ് ഫാർമേഴ്സ് കളക്ടീവായ പൂന്തേൻ സംഘത്തിൻ്റെ നേതൃത്വത്തിൽ തേനീച്ച കർഷകർക്കായി നടത്തുന്ന തുടർ പരിശീലനപരിപാടി ജനുവരി 9 ന് രാവിലെ 10 ന് പൂഞ്ഞാർ ഭൂമിക സെൻ്ററിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് മിനർവ്വാ മോഹൻ ഉത്ഘാടനം ചെയ്യും. 


പൂഞ്ഞാർ തേൻ എന്ന ഗുണമേന്മാ മുന്ദ്രയോടെ തേനും തേൻ ഉൽപ്പന്നങ്ങളും വിപണിയിലെത്തിക്കുക, ശാസ്ത്രീയവും നൂതനവും പ്രായോഗികവുമായ കൃഷി രീതികളിൽ കർഷകരെ പ്രാവീണ്യമുള്ളവരാക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് പൂന്തേൻ സംഘത്തിന് രൂപം നൽകിയത്. 


കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നടത്തിയ തുടർപരിശീലനങ്ങളുടെ ഫലപ്രാപ്തിയുടെ തുടർച്ചയായാണ് 2026 ലെ പാഠ്യപദ്ധതി അവതരിപ്പിക്കുന്നത്. ഹോർട്ടികോർപ്പ് പ്രോഗ്രാം ഓഫീസർ റിട്ട. ബെന്നി ഡാനിയൽ വാർഷിക പരിശീലനത്തിന് നേതൃത്വം നൽകും. ഫീൽഡ് സന്ദർശനങ്ങളും, പ്രായോഗിക പരിശീലനങ്ങളും ഇതിൽ ഉൾപ്പെടും. 


ഉത്ഘാടന ചടങ്ങിൽ പൂന്തേൻ സംഘം പ്രസിഡൻ്റ് രഘുനാഥൻ അമ്പഴത്തിനാക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. ഭൂമിക പ്രസിഡൻ്റ് 
കെ. ഇ. ക്ലമൻ്റ് കര്യാപുരയിടം, സെക്രട്ടറി എബി പൂണ്ടിക്കുളം, കോഴ്സ്
കോർഡിനേറ്റർ നോബിൾ മടിയ്ക്കാങ്കൽ, ജോജോ തോമസ് എന്നിവർ പ്രസംഗിക്കും.
ഫോൺ: 9497250686




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments