കൊലപാതകശ്രമം പ്രതി അറസ്റ്റിൽ.




കൊലപാതകശ്രമം പ്രതി അറസ്റ്റിൽ.
 
 രാഹുൽ റ്റി ആർ 30 വയസ് S/O രാജൻ തീമ്പനാൽ  പഴയിടം, ചെറുവളളി,  ആണ് അറസ്റ്റിലായത്.
പ്രതിയും പരാതിക്കാരനായ ബിജുമോൻ പി ആർ  എന്നയാളുടെ സുഹൃത്തായ അഖിലും തമ്മിൽ ഉന്തും, തള്ളുമുണ്ടായത് ബിജുമോൻ തടസ്സം പിടിച്ചതിലുള്ള വിരോധം മൂലം ആവലാതിക്കാരനെ കൊലപ്പെടുത്തണമെന്ന  ഉദ്ദേശത്തോടും കരുതലോടും കൂടി  വീട്ടിലേക്ക് നടന്നു വരുകയായിരുന്ന ആവലാതിക്കാരനെ വീടിന് മുൻവശമുള്ള വഴിയിൽ വെച്ച്  03. 01. 2026 തീയതി രാത്രി  പ്രതി കയ്യിൽ കരുതിയിരുന്ന മീൻപിടിക്കാൻ ഉപയോഗിക്കുന്ന മുപ്പല്ലി എന്ന ആയുധം കൊണ്ട്   നെഞ്ചിന്റെ ഇരു വശങ്ങളിലും ആഞ്ഞ് കുത്തി ആഴത്തിലുള്ള മുറിവുകളുണ്ടാക്കുകയായിരുന്നു. സംഭവത്തിൽ മണിമല പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരവേ 04.01.26 തീയതി  ഇൻസ്പക്‌ടർ അനൂപ് ജോസ്, സബ് ഇൻസ്പക്‌ടർ ഉദയകുമാർ, എഎസ് ഐ മനോജ് സിപിഒ ശ്രീജിത്ത് ഹോം ഗാർഡ് ഗോപകുമാർ എന്നിവർ ചേർന്ന് പ്രതിയെ അറസ്‌റ്റ് ചെയ്തിട്ടുളളതാണ്.
 കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments