ഏരുമേലി പേട്ടകെട്ടിന് മുന്നോടിയായി കാണിക്കിഴി സമര്‍പ്പിക്കാന്‍ പ്രസിദ്ധമായ ആലങ്ങാട്ട് സംഘം എട്ടാം തീയതി രാവിലെ ഏഴിന് ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെത്തും.
പേട്ടകെട്ടിന് മുന്നോടിയായി ആലങ്ങാട്ട് സംഘം കാണിക്കിഴി സമര്‍പ്പിക്കുന്ന ഏക ക്ഷേത്രമാണിത്. യോഗപെരിയോന്‍ പുറയാറ്റിക്കളരിയില്‍ രാജേഷ് കുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാവിന്‍പുറം ക്ഷേത്രത്തിലെത്തുന്നത്.
ഇതോടൊപ്പം സമൂഹനീരാജന സമര്‍പ്പണവുമുണ്ട്. ആലങ്ങാട്ട് സംഘം അയ്യപ്പചൈതന്യമായി കൊണ്ടുവരുന്ന ഗോളകയില്‍ ഭക്തര്‍ നേരിട്ട് നീരാജനം ഉഴിഞ്ഞ് ദോഷപരിഹാരം നടത്തുന്ന വഴിപാടും കാവിന്‍പുറം ക്ഷേത്രത്തില്‍ മാത്രമേയുള്ളൂ. എത്തിച്ചേരുന്ന ഓരോ ഭക്തര്‍ക്കും നേരിട്ട് അയ്യപ്പചൈതന്യത്തിന് മുന്നില്‍ നീരാജനം ഒഴിയാനുള്ള അവസരമാണ് ലഭിക്കുന്നത്.
ശബരിമല യാത്ര നടത്താന്‍ കഴിയാത്തവര്‍ക്ക് ജാതി-മത-പ്രായഭേദമന്യെ ആലങ്ങാട്ട് സംഘത്തോടൊപ്പം എത്തുന്ന അയ്യപ്പചൈതന്യത്തിന് മുന്നില്‍ നേരിട്ട് നീരാജനം ഉഴിയാന്‍ കഴിയും. ഇതിനാവശ്യമായ നാളികേരവും എള്ളുതിരിയും താലവുമെല്ലാം കാവിന്‍പുറം ക്ഷേത്രത്തില്‍ നിന്ന് നല്കും.
സമൂഹ നീരാജനത്തിന് ശേഷം ആലങ്ങാട്ട് സംഘത്തിന് പ്രാതല്‍ സമര്‍പ്പണവും നടത്തും. എരുമേലി പേട്ടകെട്ടിന് മുന്നോടിയായി ആലങ്ങാട്ട് സംഘം വിശേഷാല്‍ പൂജകള്‍ നടത്തുന്നതും കാവിന്‍പുറം ക്ഷേത്ര സന്നിധിയിലാണ്. പേട്ടകെട്ടിന് മുന്നോടിയായുള്ള സര്‍വ്വദോഷ പരിഹാരാര്‍ത്ഥമാണ് കാവിന്‍പുറത്തെ ഉമാമഹേശ്വരന്‍മാര്‍ക്ക് ആലങ്ങാട്ട് സംഘം കാണിക്കിഴി സമര്‍പ്പിക്കുന്നത്.
അയ്യപ്പ ചൈതന്യത്തിന് മുന്നില്‍ നേരിട്ട് നീരാജനം ഉഴിയാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍: 9745 260 444
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34






0 Comments