മാലിന്യത്തിൽ നിന്ന് 916 സ്വർണ്ണം..... മടക്കി
നല്കി ഹരിതകർമ്മസേന.
ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങൾക്ക് അരപവനോളം വരുന്ന കമ്മൽ ലഭിച്ചു.
എലിക്കുളം പഞ്ചായത്തിലെ ഏഴാം വാർഡിലെ ഹരിത കർമ്മസേനയിലെ അംഗങ്ങളായ മേരി ക്കുട്ടി മാത്യു, ലിസി ജോസഫ് എന്നിവർക്കാണ് കമ്മൽ ലഭിച്ചത്. പൊതുകം പാത്രപാങ്കൽ ലൂസി ജേക്കബിനാണ് കമ്മൽ നഷ്ടമായത്.
എവിടെ സ്വർണ്ണം നഷ്ടമായതെന്നറിയാതെ വലഞ്ഞ ലൂസി ഇക്കാര്യം ഹരിത കർമ്മസേനാംഗങ്ങളോടും പറഞ്ഞിരുന്നു. വേസ്റ്റ് സാധനങ്ങൾ തരം തിരിക്കുന്നതിനിടയിൽ ശ്രദ്ധിച്ച ഹരിത കർമ്മസേനാംഗങ്ങൾക്ക് ഒടുവിൽ കുപ്പത്തൊട്ടിയിൽ നിന്ന് മാണിക്യം ലഭിച്ചു.ഇക്കാര്യം ഇവർ ഹരിത കർമ്മസേന കോ.ഓർഡിനേറ്റർ വി.പി.ശശിയെ അറിയിച്ചു.
വി.പി.ശശി ഇക്കാര്യം പഞ്ചായത്ത്പ്രസിഡന്റ് യമുന പ്രസാദിനോടും ,സെക്രട്ടറി മാർട്ടിൻ ജോർജിനേയും അറിയിച്ചിരുന്നു.പഞ്ചായത്തിൽ നടന്ന ലളിതമായ ചടങ്ങിൽ സ്വർണ്ണം ഉടമയെ തിരികെയേൽപ്പിച്ചു പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ്, വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്,പഞ്ചായത്തംഗങ്ങളായ ജോഷി. കെ.ആന്റണി,അബ്ദുൾ കരിം . ആൻസി ജെയിംസ് ജീരകത്തിൽ,
മറിയാമ്മ തച്ചിലേടത്ത്,പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ് ,അസിസ്റ്റന്റ് സെക്രട്ടറി പി.പി. പ്രിൻസി ,ഹരിത കർമ്മസേന കോ.ഓർഡിനേറ്റർ വി.പി. ശശി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.





0 Comments