സ്‌കൂൾ കലോത്സവത്തിൽ കൈരളിത്തിളക്കം
തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലാ കൈരളീ ശ്ലോക രംഗത്തിലെ കുട്ടികൾക്ക് എ ഗ്രേഡ് വിജയത്തിളക്കം.
മലപ്പുറം വണ്ടൂർ ജിജി വിഎച്ച്എസ്എസ് വിദ്യാർത്ഥിനി പവിത്ര വിശാൽ കാവ്യകേളിയിലും, കോട്ടയം കുര്യനാട് സെന്റ് ആൻസ് എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥി ദേവ്കൃഷ്ണ മലയാളം പദ്യം ചൊല്ലലിലും മലയാളം അക്ഷര ശ്ലോകത്തിലും, മറ്റക്കര ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അമൃതവർഷിണി മലയാളം അക്ഷരശ്ലോകത്തിലും, കിടങ്ങൂർ എൻഎസ്എസ് സ്കൂൾ വിദ്യാർത്ഥി ലക്ഷ്മൺ സംസ്കൃത അക്ഷരശ്ലോകത്തിലും എ ഗ്രേഡ് കരസ്ഥമാക്കി.
ശ്ലോകാചാര്യൻ കെ. എൻ വിശ്വനാഥൻ നായർ സ്ഥാപിച്ച കൈരളീ ശ്ലോക രംഗത്തിൽ നിന്നും സാഹിത്യ വിഷയങ്ങളിൽ പരിശീലനം നേടുന്ന കുട്ടികളാണിവർ. ശ്ലോകരംഗം പ്രസിഡന്റ് ജയചന്ദ്രൻ കോലത്ത്, സെക്രട്ടറി ആര്യാംബിക, വൈസ് പ്രസിഡന്റ് സൗമ്യ,ട്രഷറർ അനഘ എന്നിവരുടെ നേതൃത്വത്തിലാണ് കൈരളീ ശ്ലോക രംഗത്തിൽ ഇപ്പോൾ ക്ലാസുകൾ നടന്നുവരുന്നത്.





0 Comments