സുപ്രധാനനേട്ടവുമായി പാലാ സെൻ്റ് ജോസഫ്സ്.


സുപ്രധാനനേട്ടവുമായി പാലാ സെൻ്റ്  ജോസഫ്സ്.
 
പാലാ സെൻ്റ്  ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് ഡിപ്പാർട്മെന്റ് വിദ്യാർത്ഥികൾ രൂപകൽപന ചെയ്ത ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് അലാം സിസ്റ്റം മാതൃക കോളേജ് പ്രിൻസിപ്പൽ ഡോ വി പി ദേവസ്യായുടെ പക്കൽ  നിന്നും ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ബംഗളുരു ടെക്‌നിക്കൽ ചുമതലയുള്ള ഇൻസ്‌പെക്ടർ സുരേഷ് ബാബു സ്വീകരിച്ചു.


 
പ്രവർത്തനമാതൃകയുടെ പിന്നിൽ പ്രവർത്തിച്ച ആൽഫി വർഗീസ്, അലൻ റോയ്, ഇൻസ്ട്രക്ടർ ജോമി ജോസഫ്, വകുപ്പ് മേധാവി ഡോ രഞ്ജിത് തോമസ് എന്നിവരെ കോളേജ് ചെയർമാൻ മോൺ. ഡോ ജോസഫ് തടത്തിൽ , ഡയറക്ടർ പ്രൊഫ. ഡോ ജെയിംസ് ജോൺ മംഗലത്ത്, പ്രിൻസിപ്പൽ ഡോ വി പി ദേവസ്യാ , വൈസ് പ്രിൻസിപ്പൽ ഡോ ജോസഫ് പുരയിടത്തിൽ എന്നിവർ അനുമോദിച്ചു.


ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻൻ്റെ സാധ്യതകളെക്കുറിച്ചും ഗവേഷണ സാമൂഹിക ഉത്തരവാദിത്തങ്ങളെക്കുറിച്ചും ഇൻസ്‌പെക്ടർ സുരേഷ് ബാബു പ്രഭാഷണം നടത്തി.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments