കോട്ടയത്ത് ബി.ജെ.പിക്കു പ്രതീക്ഷകളേറെ, പൂഞ്ഞാര്‍ ഏറ്റെടുക്കാന്‍ ബി.ജെ.പി. അതിശക്തരായ സ്ഥാനാര്‍ഥികള്‍ വന്നാല്‍ കാഞ്ഞിരപ്പള്ളിയില്‍ വിജയ പ്രതീക്ഷ

 

ഇക്കുറി കോട്ടയത്ത് ബി.ജെ.പിക്കു പ്രതീക്ഷകളേറെയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൈയിലുണ്ടായിരുന്ന രണ്ടു പഞ്ചായത്തുകള്‍ നഷ്ടമായെങ്കിലും ജില്ലയില്‍ മൂന്നു പഞ്ചായത്തുകളില്‍ ഭരണം പിടിച്ചതിന്റെ ആത്മവിശ്വാസമുണ്ട്. കാഞ്ഞിരപ്പള്ളിയും പാലായും ബി.ജെ.പിക്കു പ്രതീക്ഷ നല്‍കുന്ന മണ്ഡലങ്ങളാണ്. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ്. മത്സരിച്ച സീറ്റാണു പൂഞ്ഞാര്‍ എങ്കിലും   ഇത്തവണ ബി.ജെ.പി. സീറ്റ് ഏറ്റെടുക്കാനുള്ള സാധ്യത ഏറെയാണ്. സീറ്റുകള്‍ വച്ചുമാറുന്നത് സംബന്ധിച്ചു മറ്റു ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നു ബി.ഡി.ജെ.എസ് നേതൃത്വവും പറയുന്നു.

 ചങ്ങനാശേരി, പുതുപ്പള്ളി മണ്ഡലങ്ങളിലും ഇത്തവണ വന്‍ വോട്ട് വര്‍ധന ബി.ജെ.പി. പ്രതീക്ഷിക്കുന്നു. ശക്തരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കി വോട്ട് ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി ആരംഭിക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല്‍പ്പതിനായിരം വോട്ട് പ്രതീക്ഷിക്കുന്ന മണ്ഡലമാണു കാഞ്ഞിരപ്പള്ളി. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം മുന്‍നിറുത്തിയാണ് പൂഞ്ഞാറും പാലായും പാര്‍ട്ടി വിജയം പ്രതീക്ഷിക്കുന്നത്. 


2011ല്‍ 5000 വോട്ടില്‍ നിന്ന് 2016ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ 31,000 വോട്ട് നേടിയാണു കാഞ്ഞിരപ്പള്ളി ബി.ജെ.പിക്ക് ജില്ലയില്‍ ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലമായി മാറിയത്.  2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇത് 36000 വോട്ടുകളായി ഉയര്‍ന്നുവെങ്കിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 29000 വോട്ടാണു നേടിയത്. തെരഞ്ഞെടുപ്പുകളില്‍ ശരാശരി 30,000 വോട്ട് നിലനിറുത്തുന്ന കാഞ്ഞിരപ്പള്ളിയില്‍ അതിശക്തരായ സ്ഥാനാര്‍ഥികള്‍ വന്നാല്‍ വിജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്ക്. 


പി.സി. ജോര്‍ജിന്റെ വരവാണു പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ പ്രതീക്ഷ വര്‍ധിപ്പിക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിക്കുന്നത്. പിന്നീട് താഴ്ന്നു പോയെങ്കിലും 2016ലെ തെരഞ്ഞെടുപ്പില്‍ കാല്‍ലക്ഷത്തോളം വോട്ട് ബി.ജെ.പി. നേടിയ മണ്ഡലമാണ് പാലാ. മണ്ഡലത്തിലെ മുത്തോലി പഞ്ചായത്തിലെ ഭരണം നഷ്ടമായെങ്കിലും അടിസ്ഥാന വോട്ടുകളില്‍ കുറവുണ്ടായില്ലെന്നാണു വിലയിരുത്തല്‍. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments