വിരമിക്കുന്ന ഹെഡ്മിസ്ട്രസിനും അദ്ധ്യാപകർക്കും സഹ അദ്ധ്യാപികമാരുടെ വക നൃത്തച്ചുവടോടെയുള്ള മനോഹരമായൊരു യാത്രയയപ്പ് ....... പാലാ സെൻ്റ് മേരീസ് ജി.എച്ച്. എസ്. എസ് ൽ നടന്ന വാർഷികാഘോഷ പരിപാടിയിലാണ് സർവീസിൽ നിന്നും വിരമിച്ചവരെ നൃത്തത്തോടെ യാത്രയാക്കിയത്....
വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്യു ജോസ്, അദ്ധ്യാപകരായ ടോം തോമസ്, ജെസി. എം ജോൺ, സിസ്റ്റർ ആൽഫി എഫ്. സി. സി. സിസ്റ്റർ സിസി എഫ് സി. സി. എന്നിവരോടുള്ള ആദരസൂചകമായി സ്കൂളിലെ സഹഅധ്യാപകർ അവതരിപ്പിച്ച നൃത്തവിരുന്നാണ് വൈറലായത് .....
പ്രിയ ശിഷ്യരുടെ ആർപ്പു വിളിയും കയ്യടിയും അകമ്പടിയാക്കി അദ്ധ്യാപികമാർ അരങ്ങ് കൊഴുപ്പിച്ചു ..... പ്രശസ്തമായ സിനിമാ ഗാനങ്ങളുടെ അകമ്പടിയിലായിരുന്നു കന്യാസ്ത്രീമാർ ഉൾപ്പെടെയുള്ള അദ്ധ്യാപികമാരുടെ നൃത്തം......
വീഡിയോകൾ ഇവിടെ കാണാം👇👇👇




0 Comments