മഹാകവി പ്രവിത്താനം പി. എം. ദേവസ്യ സ്മാരക കവിതാ രചനാ മത്സരം വിജയികളെ പ്രഖ്യാപിച്ചു.


മഹാകവി പ്രവിത്താനം പി. എം. ദേവസ്യ സ്മാരക കവിതാ രചനാ മത്സരം വിജയികളെ പ്രഖ്യാപിച്ചു.

 അഞ്ചാമത്  മഹാകവി പ്രവിത്താനം പി. എം. ദേവസ്യ സ്മാരക അഖില കേരള കവിതാ രചന മത്സരം വിജയികളെ പ്രഖ്യാപിച്ചു. രാമപുരം S. H. G. H. S ലെ കുമാരി ഐനി അന്ന സിബി  ഒന്നാം സമ്മാനമായ   കെ. എം. ചുമ്മാർ കാര്യാങ്കൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും മുവായിരം രൂപ ക്യാഷ് അവാർഡിനും അർഹയായി.


 പ്രവിത്താനം സെന്റ് മൈക്കിസിലെ കുമാരി ശ്രീലക്ഷമി ഗിരീഷ് രണ്ടാം സമ്മാനമായ  ശ്രീ. പി. വി. ജോസഫ് പുള്ളക്കാട്ടിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും രണ്ടായിരം രൂപ ക്യാഷ് അവാർഡിനും അർഹയായി.


രാമപുരം വെള്ളിലാപ്പള്ളി സെന്റ് ജോസഫ്സ് യൂ. പി സ്കൂളിലെ കുമാരി അന്ന ജീവൻ  മൂന്നാം സമ്മാനമായ ശ്രീ. വി. ഒ. ഔസേപ്പ് വട്ടപ്പലം മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും ആയിരത്തിഅഞ്ഞൂറ് രൂപ ക്യാഷ് അവാർഡിനും അർഹയായി.


പ്രവിത്താനം സെന്റ് മൈക്കിൾസിൽ ബുധനാഴ്ച  നടക്കുന്ന സ്കൂൾ വാർഷിക സമ്മേളനത്തിൽ പാലാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ അവാർഡുകൾ വിതരണം ചെയ്യും





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments