സനാതനധർമ്മ പാഠശാല മീനച്ചിൽ താലൂക്ക് സമിതി രൂപീകരിച്ചു


സനാതനധർമ്മ പാഠശാല മീനച്ചിൽ താലൂക്ക് സമിതി രൂപീകരിച്ചു

സനാതനധർമ്മ പാഠശാല മീനച്ചിൽ താലൂക്ക് സമതി രൂപികരണം പാലാ അമ്പാടി  ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന സംയോജകൻ രാജേഷ് നാദാപുരം ഉദ്ഘാടനം ചെയ്തു. സനാതന ധർമ്മത്തിൻ്റെ ബാലപാഠങ്ങൾ വളർന്നു വരുന്നതലമുറക്ക് പരിചയപെടുത്തുന്നതിനും ഹൈന്ദവ സംസ്ക്കാരത്തെ അറിയുക, ആചരിക്കുക,പ്രചരിപ്പിക്കുക എന്നിവയാണ് പ്രവർത്തന ലക്ഷ്യമെന്ന്
അദ്ദേഹം വ്യക്തമാക്കി

ഭാരവാഹികളായി എം.കെ.രാജു (പ്രസിഡൻ്റ് ) സുരേഷ് ബാബു, ശ്രീജ വി.പി (വൈ പ്രസിഡൻ്റുമാർ),രാജേഷ് കുര്യനാട് (ജനറൽ സെക്രട്ടറി),അനൂപ് കുമാർ,സന്ധ്യ സുരേഷ് (സെക്രട്ടറിമാർ),ഐഷ (ട്രെഷറർ ) സമതി അംഗങ്ങളായി പി.വി.മധു, സജു ഈരാറ്റുപേട്ട എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ ജില്ല  സമിതിയംഗം ജയചന്ദ്രൻ ആർ. എന്നിവർ പ്രസംഗിച്ചു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments