ഏഴാച്ചേരി പള്ളിയില്‍ തിരുനാളിന് കൊടിയേറി.... 26ന് സമാപിക്കും.




ഏഴാച്ചേരി പള്ളിയില്‍ തിരുനാളിന് കൊടിയേറി.... 26ന് സമാപിക്കും.

ഏഴാച്ചേരി സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പള്ളിയില്‍ വി. സ്നാപകയോഹന്നാന്റെയും വി.സെബസ്ത്യാനോസിന്റെയും തിരുന്നാളിന് വികാരി റവ. ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി കൊടിയേറ്റി. തിരുനാള്‍ ദിനങ്ങളില്‍ വൈകിട്ട് 5.15ന് വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്, കഴുന്ന് എഴുന്നള്ളിക്കല്‍ എന്നിവ നടക്കും.

24ന് വൈകിട്ട് 5.15 ന് ആഘോഷമായ വി. കുര്‍ബാന, തുടര്‍ന്ന് കുരിശുപള്ളിയിലേക്ക് ജപമാല പ്രദക്ഷിണം, ലദീഞ്ഞ്, 7ന് പ്രദക്ഷിണം പള്ളിയിലേക്ക് മടങ്ങും. തുടര്‍ന്ന് കലാസന്ധ്യയും സ്നേഹവിരുന്നും.



 
25ന് രാവിലെ 7ന് വി. കുര്‍ബാന, 8.15ന് തിരുസ്വരൂപങ്ങള്‍ മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും. 10ന് ആഘോഷമായ തിരുനാള്‍ റാസ, കുര്‍ബാന, രാത്രി 7.30ന് കുരിശുപള്ളികവലയില്‍ പ്രദക്ഷിണ സംഗമം. ചെറുനിലം, ഏരിമറ്റം, ഗാന്ധിപുരം, ഏഴാച്ചേരി ബാങ്ക് ഭാഗം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രദക്ഷിണം കുരിശുപള്ളി കവലയില്‍ സംഗമിക്കും. റവ. ഫാ. ജോസഫ് തറപ്പേല്‍ പ്രസംഗിക്കും. 8ന് പള്ളിയിലേക്ക് തിരുനാള്‍ പ്രദക്ഷിണം. 8.45 ന് പ്രദക്ഷിണ വരവേല്പ്, തുടര്‍ന്ന് വാദ്യമേളങ്ങള്‍, ആകാശവിസ്മയം. 
 
 
26ന് രാവിലെ 6.45ന് വി. കുര്‍ബാന, കൊടിയിറക്ക് എന്നിവയും നടക്കും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments