പാലാ തൊടുപുഴ റൂട്ടില്‍ പിഴക് പാലം ജംഗ്ഷനില്‍ പാലത്തിന് സമീപം രാവിലെ 8ന് (20/1/26) ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി.





പാലാ  തൊടുപുഴ റൂട്ടില്‍ പിഴക് പാലം ജംഗ്ഷനില്‍ പാലത്തിന് സമീപം രാവിലെ 8ന്  (20/1/26) ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി.  

ജംഗ്ഷനില്‍ കടനാട് റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് പ്രവേശിച്ച കാറും തൊടുപുഴയില്‍ നിന്നും പാലായ്ക്ക് പോയ ബൈക്കും ഇടിക്കുകയായിരുന്നു. 
  

കാറില്‍ ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ പുറകില്‍ പോയി കാര്‍ ഇടിച്ചു നിന്നു. ബൈക്ക് യാത്രികന്‍ മാനത്തൂര്‍ കളപ്പുരയ്ക്കല്‍ ആരോമലിന്  ഗുരുതര പരിക്ക്. കാര്‍ ഓടിച്ചിരുന്ന വ്യക്തിക്കും പരിക്കുകള്‍ ഉണ്ട്. അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് അമിത വേഗത.. എല്ലാം അപകടത്തിലേക്ക് നയിച്ചു.. പാലം ജംഗ്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ പരിക്കേറ്റ ആളുകളെ ആശുപത്രിയില്‍ എത്തിച്ചു.
 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments