ഒരേ സ്‌കൂള്‍, ഒരേ കാലഘട്ടം....ഒരുമിച്ച പഠിച്ച നാട്ടുകാരായ മൂന്നു അധ്യാപകര്‍ വിരമിക്കുന്നതും ഒരേ വര്‍ഷം

 
 ഒരേ സ്‌കൂളില്‍ ഒരേ കാലഘട്ടത്തില്‍ പഠിച്ച ഒരേ നാട്ടുകാരായ മൂന്നു അധ്യാപകര്‍ ഒരേ വര്‍ഷം വിരമിക്കുന്നു. സോണി മാത്യു, സാല്‍ജി ഇമ്മാനുവേല്‍, സിമി ജോസ് എന്നീ നെയ്യശേരിക്കാരാണ് പഠനത്തിലും ജോലിയിലും ഒരുമിച്ചത്. 
നെയ്യശേരി സെന്റ് സെബാസ്റ്റിയന്‍സ് ഹൈസ്‌കൂളില്‍ സഹപാഠികളായിരുന്നു മൂവരും. പഠനത്തിന് ശേഷം കോതമംഗലം രൂപതയുടെ കീഴിലുള്ള വിവിധ സ്‌കൂളുകളില്‍ അധ്യാപകരായി സേവനം അനുഷ്ഠിച്ച് പ്രധാനാധ്യാപകരായിട്ടാണ് മൂവരും ഒരേ വര്‍ഷം തന്നെ വിരമിക്കുന്നത്. 


പഠിച്ച സ്‌കൂളില്‍ തന്നെ പത്തു വര്‍ഷം ഹൈസ്‌കൂള്‍ അധ്യാപകനാകാനും ഒരു വര്‍ഷം പ്രധാനാധ്യാപകനാകാനും സോണി മാത്യുവിനു സാധിച്ചു.തുടര്‍ന്ന് 3 വര്‍ഷം ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ച ശേഷം പൈങ്കുളം സെന്റ്. റീത്താസ് ഹൈസ്്കൂള്‍ നിന്നുമാണ് സോണി മാത്യു പ്രധാനാധ്യാപകനായി വിരമിക്കുന്നത്. കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലായിരുന്നു ആദ്യ നിയമനം. 


സാല്‍ജി ഇമ്മാനുവല്‍ കാളിയാര്‍ സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആയിട്ടാണ് വിരമിക്കുന്നത്. സെന്റ് ജോര്‍ജ് എല്‍പി സ്‌കൂള്‍ മുതലക്കോടം, സെന്റ് സേവിയേഴ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചെമ്മണ്ണാര്‍, സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ ഇളംദേശം, സെന്റ് മേരീസ് യുപി സ്‌കൂള്‍ നെടിയശാല, സി.കെ എല്‍പിഎസ് രാജമുടി, സെന്റ് തോമസ് യുപി സ്‌കൂള്‍ ചെപ്പുകുളം, വിദ്യാജ്യോതി യുപി സ്‌കൂള്‍ ചാലാശേരി, സെന്റ് മേരീസ് എല്‍പിഎസ് കാളിയാര്‍ എന്നിവിടങ്ങളില്‍ സാല്‍ജി ജോലി ചെയ്തു. 


വിദ്യാജ്യോതി യുപി സ്‌കൂള്‍ ചാലാശേരിയിലും സെന്റ് മേരീസ് എല്‍പിഎസ് കാളിയാറിലും ഹെഡ്മിസ്ട്രസ് ആയിട്ടാണ് പ്രവര്‍ത്തിച്ചത്. സിമി ജോസ് (റൂബി ) കോടിക്കുളം സെന്റ് മേരീസ് എല്‍പിസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആയിട്ടാണ് വിരമിക്കുന്നത്. വെണ്‍മണി സെന്റ് ജോര്‍ജസ് യുപി സ്‌കൂള്‍, വാഴക്കാല എല്‍എഫ് യുപിഎസ്, ഏഴുമുട്ടം സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments