കെ. എം. മാണിയുടെ പാലാ തിരികെ പിടിക്കും, വികസന മുരടിപ്പ് അവസാനിപ്പിക്കും, എംഎൽഎയുടെ കഴിവുകേട് തുറന്നുകാട്ടും. കേരള കോൺഗ്രസ് എം
കേരളത്തിലെ ഒന്നാം നമ്പർ വികസിതമണ്ഡലമായിരുന്ന പാലാ ഇന്ന് വികസന മുരടിപ്പിലേക്ക് കൂപ്പ് കുത്തിയിരിക്കുന്നു. കഴിഞ്ഞ ആറുവർഷം പുതിയ പദ്ധതികളൊന്നും ആവിഷ്കരിക്കാനോ നടപ്പിലാക്കാനോ എംഎൽഎ ക്ക് കഴിഞ്ഞിട്ടില്ല. നാടിന്റെ വികസന ആവശ്യങ്ങൾ കണ്ടെത്തുന്നതിലും പദ്ധതികൾ രൂപീകരിച്ച് അനുമതി വാങ്ങുന്നതിലും തികഞ്ഞ പരാജയമായി എംഎൽഎ മാറി.
കഴിഞ്ഞ തെരഞ്ഞെടുക്കുകളിൽ എംഎൽഎ പാലാക്കാർക്ക് നൽകിയ വാഗ്ദാനങ്ങളിൽപ്പെട്ട ഐടി പാർക്ക്, ഭക്ഷ്യസംസ്കരണ കേന്ദ്രം, ഹൈവേകൾ, വ്യവസായ പാർക്ക്, ഗ്ലൗസ് ഫാക്ടറി, ടൂറിസം എന്നീ നാളിതു വരെ വെളിച്ചം കാണാത്ത പദ്ധതികളിൽ എന്ത് നടപടികൾ സ്വീകരിച്ചു എന്ന് എംഎൽഎ പാലാക്കാരോട് വ്യക്തമാക്കണം. മാത്രമല്ല കെഎം മാണി സാർ 90 ശതമാനം പൂർത്തിയാക്കിയ വിവിധ പദ്ധതികൾ പാലാക്കാർക്ക് തുറന്നു കൊടുക്കുന്നതിൽ എംഎൽഎ പരാജയപ്പെട്ടു.
വീഡിയോ ഇവിടെ കാണാം 👇👇👇
പാലാ കെഎസ്ആർടിസി കോംപ്ലക്സ്, ഗ്രീൻ ടൂറിസം അമിനിറ്റി സെൻറർ, റിവർ വ്യൂ റോഡ്- കൊട്ടാരമറ്റം പദ്ധതി, കളിയാ മാക്കൽ കടവ് പാലം, നെല്ലിയാനി മിനി സിവിൽ സ്റ്റേഷൻ,കെഎം മാണി ബൈപ്പാസ് മരിയൻ ജംഗ്ഷൻ വിപുലീകരണം തുടങ്ങി അനവധി പദ്ധതികൾ. ഈ പദ്ധതികൾ പൂർത്തിയാക്കുന്നതിന് വേണ്ടിയോ നാടിന് സമർപ്പിക്കുന്നതിന് വേണ്ടിയോ ചെറുവിരൽ അനക്കുവാൻ എംഎൽഎയ്ക്ക് സാധിച്ചിട്ടില്ല. മറ്റ് മണ്ഡലങ്ങളിൽ അസംബ്ലി ചോദ്യം,സബ്മിഷൻ, നിവേദനം,സമരങ്ങൾ, എന്നിവയിലൂടെ പദ്ധതികൾ നേടിയെടുക്കുമ്പോൾ പാലാ എംഎൽഎ പാലാക്കാർക്ക് വേണ്ടി നിയമസഭയിൽ പ്രസംഗിക്കുവാൻ കിട്ടിയ സമയം മറ്റ് എംഎൽഎമാർക്ക് വിറ്റ് പാലായിലെ വോട്ടർമാരെ ആക്ഷേപിക്കുകയാണ്.
കഴിഞ്ഞ ബഡ്ജറ്റ് അവതരണ ദിവസം നിയമസഭയിൽ ഹാജരാകാത്ത കേരളത്തിലെ ഏക എംഎൽഎ ആണ് പാലാ എംഎൽഎ. എംഎൽഎയുടെ നിരുത്തരവാദിത്വത്തിനെതിരെ വലിയ പ്രതിഷേധമാണ് പൊതുസമൂഹത്തിൽ ഉയർന്നുവരുന്നത്. ഇതിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ് വാഗ്ദാനങ്ങളുമായി എംഎൽഎ ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. പക്ഷേ വോട്ടു ചെയ്ത പാലാക്കാർ എം.എൽ എ യെ തിരിച്ചറിഞ്ഞു കഴിഞ്ഞു. കൂടാതെ പാലാ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്ന ഭയവും വിദ്രാന്തിയും മൂലമാണ് താനാണ് പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി എന്ന് തുടരെത്തുടരെ സ്വയം പറഞ്ഞു നടക്കുന്നത്.
ഭാവി തലമുറയെ മുന്നിൽകണ്ട് ജോസ് കെ മാണി കൊണ്ടുവന്ന വികസന പദ്ധതികളെ പട്ടിക്ക് കിട്ടിയ മുഴുവൻ തേങ്ങ എന്ന് പരിഹസിച്ച പാലാ എംഎൽഎ കഴിഞ്ഞ ആറു വർഷത്തിലധികമായി തനിക്ക് കിട്ടിയ എംഎൽഎ പദവി എന്ന മുഴുവൻ തേങ്ങ അലങ്കാരമായി കൊണ്ടുനടക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച 15000 വോട്ടിന്റെ ലീഡും പാർലമെൻറ് തിരഞ്ഞെടുപ്പിലെ 8000 വോട്ടിന്റെ ലീഡും മറികടന്ന് എൽഡിഎഫ് രണ്ടായിരത്തിൽ അധികം വോട്ടിന്റെ ലീഡ് പാലായിൽ നേടിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അധിക്ഷേപ പ്രസ്താവനകളും വ്യക്തിഹത്യകളും ഒഴിവാക്കി കഴിഞ്ഞകാലത്തെ തന്റെ വികസന നേട്ടങ്ങളുടെ പ്രോഗ്രസ് കാർഡ് അവതരിപ്പിക്കുവാൻ എംഎൽഎ ധൈര്യം കാണിക്കണം. പത്ര സമ്മേളനത്തിൽ പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് റ്റോബിൻ കെ.അലക്സ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ബെന്നി തെരുവത്ത്,ജെയ്സൺ മാന്തോട്ടം എന്നിവർ പങ്കെടുത്തു




0 Comments