ശബരിമലയിൽ ഡ്യൂട്ടിയിലിരിക്കെ പോലീസുദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജയൻ കെ കെ ആണ് മരിച്ചത്. കോതമംഗലം കുട്ടമ്പുഴ ഇഞ്ചത്തൊട്ടി സ്വദേശിയാണ്. വടക്കേനട ഭാഗത്ത് ജോലി ചെയ്തിരുന്ന ജയനെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സന്നിധാനം ആശുപത്രിയിലും തുടർന്ന് പമ്പ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




0 Comments