വയോജനങ്ങളെ ചേർത്തുപിടിക്കുന്ന കുമരകം ശ്രീനാരായണ സ്പോർട്ട്സ് ക്ലബ്ബ് ഗ്രന്ഥശാലയയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന്മ ന്ത്രി. വി.എൻ. വാസവൻ. ഒരു വർഷക്കാലം നീണ്ടുനിന്ന ക്ലബ്ബിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളു ടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
75 വയസ് പിന്നിട്ട മുഴുവൻ ക്ലബ്ബ് അംഗങ്ങളേയും ആദരിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരാമർശം. വിദ്യാഭ്യാസ, കലാ,കായിക, അവാർഡുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പി. ഗോപിയും, മുൻകാല പ്രവർത്തകരെ ആദരിക്കൽ ജില്ലാപഞ്ചായത്തഗം പി.കെ. വൈശാഖും നിർവഹിച്ചു.
ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായ പി.ഐ. എബ്രഹാം, കെ.ജി ബിനു എന്നിവരെ അനുമോദിക്കുകയും ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് എം എൻ ഗോപാലൻ തന്ത്രികൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. വിഷ്ണുമണി, സെൻ്റ് പീറ്റേഴ്സ് ചർച്ച് വികാരി റവ. ഫാദർ ജോഫി വല്ലത്തുംചിറ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.
സെക്രട്ടറി മധു കൃഷ്ണവിലാസം സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.വി അനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച കലാ സന്ധ്യയും അരങ്ങേറി.




0 Comments