പാലാ സിന്തറ്റിക്ക് സ്റ്റേഡിയം പൂര്‍ത്തിയാക്കാന്‍ പ്രക്ഷോഭണം.
ഉടന്‍ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കും എന്നു പറഞ്ഞ് ഉഴുത് മറിച്ചിട്ട പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്ക് നിര്‍മ്മാണം പാതിവഴിയില്‍ മുടങ്ങി. മഴക്കാലത്തിനു മുമ്പ് ട്രാക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പാലാ വാക്കേഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ കായികാദ്ധ്യാപകര്‍, കായികതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പാലാ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന് നിവേദനം നല്കി.
വാക്കേഴ്‌സ് ക്ലബ് പ്രസിഡന്റ് ജോബ് അച്ചേരി നിവേദനം നല്കി. മുനിസിപ്പാലിറ്റിയുടെ കീഴിലല്ല നിര്‍മ്മാണം നടക്കുന്നതെന്നും, ഉടന്‍ പണിപൂര്‍ത്തിയാക്കാന്‍ വേണ്ട സമ്മര്‍ദം ഉത്തരവാദികളില്‍ ചെലുത്തി എത്രയും പെട്ടെന്ന് സിന്തറ്റിക്ക് ട്രാക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു ഉറപ്പു നല്കി.
മുനിസിപ്പല്‍ സെക്രട്ടറി കൗണ്‍സിലര്‍മാരായ ബിനു പുളിക്കകണ്ടം, ടോണി തൈപ്പറമ്പില്‍, ബിജു ഞെട്ടനൊഴികയിൽ എന്നിവരും നിവേദക സംഘത്തിന് ഉറപ്പു നല്കി. ജര്‍മ്മനിയില്‍ ഇരിക്കുന്ന സാധനങ്ങള്‍ വന്നിട്ട് ട്രാക്ക് പൊളിച്ചാല്‍ പോരായിരുന്നോ എന്നും നിവേദക സംഘം ചോദിച്ചു.
സെക്രട്ടറി ബിനു പനയ്ക്കല്‍, ട്രഷറര്‍ ബാബു കലയത്തിനാല്‍, കായികാദ്ധ്യാപകനായ തങ്കച്ചന്‍, ബോബന്‍ ഫ്രാന്‍സിസ്, അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് വിവിധ കായിക സംഘടനകളെ പ്രതിനിധീകരിച്ച് ജോണ്‍ കുളപ്പുര, മനോജ് വൈപ്പന, ബെന്നിച്ചന്‍, ടോമി, വിജയന്‍ പി. കെ. എന്നിവര്‍ പ്രസംഗിച്ചു.




0 Comments