അനുഭാവ ധർണ്ണയും പ്രകടനവും നടത്തി.
നാളെ (ഫെബ്രുവരി 12) നടക്കുന്ന അഖിലേന്ത്യ പണിമുടക്കിന് അനുഭാവമായി, കെ എസ് എസ് പി യു ളാലം ബ്ലോക്ക് കമ്മിറ്റിയുടെയും പാലാ ടൗൺ ബ്ലോക്ക് കമ്മിറ്റി യുടെയും നേതൃത്വത്തിൽ ധർണയും പ്രകടനവും നടത്തി. സിവിൽ സ്റ്റേഷനിൽ മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി പാലാ ബി എസ് എൻ എൽ ഓഫീസിന് മുന്നിൽ സമാപിച്ചു.
തുടർന്ന് ഓഫീസിനു മുന്നിൽ നടത്തിയ ധർണ പാലാ ടൗൺ കമ്മിറ്റി പ്രസിഡന്റ് പി വി സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു . എംജി യൂണിവേഴ്സിറ്റ്റി സിൻഡിക്കേറ്റ് അംഗം പ്രൊഫ. ജോജി അലക്സ്, ളാലം ബ്ലോക്ക് സെക്രട്ടറി കെജി വിശ്വനാഥൻ, വൈസ് പ്രസിഡണ്ട് ബേബി തോമസ് പാമ്പാറ, ജില്ല ജോയിന്റ് സെക്രട്ടറി എ കെ അമ്മിണി , വനിതാവേദി കൺവീനർ എസ് സുഷമ, മുത്തോലി യൂണിറ്റ് പ്രസിഡണ്ട് ജോസ് എബ്രാഹം എന്നിവർ പ്രസംഗിച്ചു.



0 Comments