വിദ്യാർത്ഥികൾക്ക് മാനസികാരോഗ്യ സെമിനാറും കൗൺസിലിംഗും നടത്തി കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കഡറി സ്കൂൾ
കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കഡറി സ്കൂളിൽ കൊഴുവനാൽ ലയൺസ് ക്ലബ്ബിൻ്റെയും റീഫോം മൈൻഡ് കൗൺസിലിംഗ് സെൻ്ററിൻ്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മാനസികാരോഗ്യ സെമിനാറും കൗൺസിലിംഗും
നടത്തി.
പി ടി എ പ്രസിഡൻ്റ് ഷിബു തെക്കേമറ്റത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഫൊറോനാ പള്ളി അസിസ്റ്റൻ്റ് വികാർ ഫാ. ജോൺ വയലിൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ ഡോ.ബെല്ലാ ജോസഫ് മുഖ്യ പ്രഭാഷണവും ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ചിഫ് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം മുഖ്യ സന്ദേശവും നൽകി.
ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ. രാജു അബ്രാഹം, ഹെഡ്മാസ്റ്റർ സോണി തോമസ്, . ലയൺസ് സോൺ ചെയർമാൻ ഡൈനോ ജെയിംസ് ,ലിറ്റി കെ സി, സിസ്റ്റർ ജുബി തോമസ്, സുബി തോമസ്, ഷൈനി എം, സിസ്റ്റർ സൂസമ്മ മൈക്കിൾ, ജിസ്മോൾ ജോസഫ്, അന്നു ജോർജ്, ജസ്റ്റിൻ ജോസഫ്, സിസ്റ്റർ ലിനറ്റ്, ബിബിൻ മാത്യു എന്നിവർ പ്രസംഗിച്ചു. കൗൺസിലിംഗ് സെൻ്റർ മാനേജിംഗ് ഡയറക്ടർ ഷേർളി മാതൃവിൻ്റെ നേതൃത്വത്തിൽ ആണ് സെമിനാറും കൗൺസിലിംഗും നടന്നത്.

.jpeg)



0 Comments