കൊടും വേനലിൽ ഗ്രാമവാസികളുടെ കുടിവെള്ളം മുട്ടിക്കരുതേ കാവുംകണ്ടം എ.കെ.സി.സി പിതൃവേദി അംഗങ്ങളുടെ പ്രതിഷേധം


കൊടും വേനലിൽ ഗ്രാമവാസികളുടെ കുടിവെള്ളം മുട്ടിക്കരുതേ കാവുംകണ്ടം എ.കെ.സി.സി പിതൃവേദി അംഗങ്ങളുടെ പ്രതിഷേധം 

കടനാട് ഗ്രാമപഞ്ചായത്തിൽ പതിറ്റാണ്ടുകളായി കാവുംകണ്ടം ഗ്രാമവാസികൾക്ക് ശുദ്ധജലം എത്തിച്ച് പ്രവർത്തിച്ചു വന്നിരുന്ന കൈതയ്ക്കൽ - പൂതക്കുഴി ജലനിധി പദ്ധതി ഭരണസമിതി രാജിവച്ചതിനാൽ, പമ്പ് സെറ്റ് പ്രവർത്തിപ്പിക്കുവാൻ ആളില്ലാതെ നാലുദിവസമായി കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട്  കാവുംകണ്ടം ഇടവക A. K. C. C. പിതൃവേദി അംഗങ്ങൾ പ്രതിഷേധ യോഗം നടത്തി.

വികാരി ഫാ. ജോർജ് പോളച്ചിറ കുന്നുംപുറത്തിൻ്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  എ.കെ.സി.സി പ്രസിഡന്റ് ജോജോ പടിഞ്ഞാറയിൽ, ആമുഖ പ്രഭാഷണം നടത്തി.കടുത്ത വേനൽ രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തിൽ ജനങ്ങളുടെ ആരോഗ്യത്തിനും, ക്ഷേമത്തിനും പ്രാധാന്യം കൊടുക്കേണ്ട


 അധികാരികൾ എത്രയും വേഗത്തിൽ പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങണമെന്ന്  യോഗത്തിൽ അധ്യക്ഷത വഹിച്ച പിതൃവേദി ഡയറക്ടർ റവ. ഫാദർ ജോർജ് പോളച്ചിറ കുന്നുംപുറം ഓർമ്മിപ്പിച്ചു. പിതൃവേദി പ്രസിഡന്റ്‌ ഡേവീസ് കല്ലറയ്ക്കൽ,ബിജു ഞള്ളായിൽ, രാജു അറയ്ക്കകണ്ടത്തിൽ,രാജു കോഴിക്കോട്ട് ടോം കൊന്നക്കൽ എന്നിവർ പ്രസംഗിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments