അണിനിരക്കുന്നത് പാമ്പാടി രാജനുള്‍പ്പടെ 9 ഗജശ്രേഷ്ഠരും മേളകുലപതി കല്ലൂര്‍ ഉണ്ണികൃഷ്ണമാരാരും സംഘവും......
കിടങ്ങൂരില്‍ നാളെ പൂരപ്രപഞ്ചവും
കുടമാറ്റവും നാദ-വര്‍ണ വിസ്മയമാവും .......
25-ാം വര്‍ഷത്തിലേക്ക് കടന്ന് ശ്രീമുരുക ഭക്തസംഘം.....വീഡിയോ വാർത്തയോടൊപ്പം
കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഒന്‍പതാം ഉത്സവമായ നാളെ (ബുധന്‍) പള്ളിവേട്ട ദിനത്തില്‍ ഭഗവാന്റെ എഴുന്നള്ളത്തിന് ക്ഷേത്രാങ്കണത്തില്‍ ഉയരുന്നത് പൂരപ്രപഞ്ചം.
പ്രൗഢമായ ഭഗവാന്റെ തിരുഎഴുന്നള്ളത്തിന് പാമ്പാടി രാജന്‍ ഉള്‍പ്പടെ 9 ഗജശ്രേഷ്ഠര്‍ മതിലകത്ത് ചമയമണിഞ്ഞ്
അണിനിരക്കുമ്പോള്‍ നാദ-താള-വര്‍ണവിസ്മയം തീര്‍ക്കാന്‍ മേളചക്രവര്‍ത്തി കല്ലൂര്‍ ഉണ്ണികൃഷ്ണമാരാരുടെ നേതൃത്വത്തില്‍ 101 കലാകാരന്മാരുടെ കിടങ്ങൂര്‍ പഞ്ചാരിയും ത്രിശൂര്‍ തിരുവമ്പാടി ദേവസ്വത്തിന്റെ 300-ല്‍ പരം വര്‍ണക്കുടകള്‍ മാറിമറിയുന്ന കുടമാറ്റവും.രാത്രി 8 നാണ് മണിക്കൂറുകള്‍ നീളുന്ന പഞ്ചാരിയും കുടമാറ്റവും ഉള്‍പ്പെടുന്ന പൂരപ്രപഞ്ചം പടിഞ്ഞാറെ നടയിലെ മതില്‍ക്കകത്തെ തിരുമുറ്റത്ത് നടക്കുന്നത്.
കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമിയുടെ ഉത്സവ എഴുന്നള്ളത്തിന് വഴിപാടായി ആനകളെ സമര്‍പ്പിച്ച് 24 വര്‍ഷം മുന്‍പ്
അഞ്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആരംഭിച്ച ശ്രീമുരുക ഭക്തസംഘം തെക്കന്‍ദേശം ഇക്കുറി 25-ാം വര്‍ഷത്തില്‍ ജൂബിലി നിറവിലാണ് പൂരാഘോഷത്തില്‍ എല്ലാവരുമായി ഒത്തുചേര്‍ന്ന് പങ്കാളികളാവുന്നത് എന്ന പ്രത്യേകതയും ഉത്സവത്തിന് മാറ്റുകൂട്ടുന്നു.
25-ാം വര്‍ഷത്തിലേക്ക് കടക്കുന്ന ശ്രീമുരുക ഭക്തസംഘത്തിന്റെ ജാതിമതഭേദമന്യേയുള്ള ദൃഢമായ കൂട്ടായ്മയ്ക്ക് ചാരുതപകരാന്‍ ഈ വര്‍ഷം വിപുലമായ ആഘോഷം തന്നെയാണ് പൂരപ്രപഞ്ചത്തിന് മുന്നോടിയായി ഒരുക്കിയിട്ടുള്ളതെന്ന്് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വീഡിയോ ഇവിടെ കാണാം 👇👇👇
ഗജശ്രേഷ്ഠരായ പാമ്പാടി രാജന്‍,കീഴൂട്ട് വിശ്വനാഥന്‍,ചൈത്രം
അച്ചു,വഴുവാടി ശ്രീകണ്ഠന്‍ എന്നിവരെ ശ്രീമുരുക ഭക്തസംഘം എഴുന്നള്ളത്തിന് വഴിപാടായി സമര്‍പ്പിക്കുമ്പോള്‍ തോട്ടുചാലില്‍ ബോലോനാഥ്,പനയന്നാര്‍കാവി കാളിദാസന്‍, വടക്കുറുമ്പക്കാവ് ദുര്‍ഗ്ഗാദാസന്‍,ചിറക്കാട്ട് നീലകണ്ഠന്‍,നന്തിലത്ത് ഗോപീകണ്ണന്‍ എന്നീ അഞ്ച് ഗജവീരന്മാരെ കിടങ്ങൂര്‍ ദേവസ്വവും ഒരുക്കിയിറക്കും.പൂരപ്രപഞ്ചത്തില്‍ പാമ്പാടി രാജന്‍ ഭഗവാന്റെ പൊന്‍തിടമ്പേറ്റുമ്പോള്‍ നാല് വീതം ഗജശ്രേഷ്ഠര്‍ എഴുന്നളളത്തിന് പ്രൗഢിയേറ്റി നെറ്റിപ്പട്ടമണിഞ്ഞുനിരന്നുനില്‍ക്കും.
ഒപ്പം കിടങ്ങൂര്‍ പഞ്ചാരിയുടെ മാസ്മരികതയും തിരുവമ്പാടിയുടെ വര്‍ണവിസ്മയമാവുന്ന കുടമാറ്റവും.
പൂരപ്രപഞ്ചത്തിനെത്തുന്ന ഗജവീരന്മാരെ ശ്രീമുരുക ഭക്തസംഘത്തിന്റെ നേതൃത്വത്തില്‍ നാളെ വൈകിട്ട് 4ന് കിടങ്ങൂര്‍ മാന്താടി ജങ്ഷനില്‍ നിന്ന് വീര
നടനം റോഡ്‌ഷോ, അലങ്കാരനൃത്തം, ശിങ്കാരിമേളം തുടങ്ങി വാദ്യ-നൃത്തമേളങ്ങളോടെ ആഘോഷപൂര്‍വ്വമാണ് ക്ഷേത്രാങ്കണത്തിലേക്ക് സ്വീകരിക്കുന്നത്.തുടര്‍ന്ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുര മൈതാനത്ത് ടീം വയനാടിന്റെ വീരനടനം,ചേര്‍ത്തല പടയാളീസിന്റെ ശിങ്കാരിമേളം, ചങ്ങരംകുളം കലാസമിതിയുടെ അലങ്കാരനൃത്തങ്ങള്‍ എന്നിവ അരങ്ങേറും.
വൈകിട്ട് 7ന് ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.രാജേഷ് പല്ലാട്ട് ആഘോഷത്തിന് ഭദ്രദീപം തെളിയിക്കും.എലിഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രവീന്ദ്രനാഥ്,കിടങ്ങൂര്‍ ദേവസ്വം മാനേജര്‍ എന്‍.പി ശ്യാംകുമാര്‍,പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ്,പഞ്ചായത്തംഗം മഹേഷ് കുമാര്‍ എന്നിവര്‍ പങ്കാളികളാവും.രാത്രി 8ന് ക്ഷേത്രത്തില്‍ കല്ലൂര്‍ ഉണ്ണികൃഷ്ണമാരാരുടേയും സംഘത്തിന്റേയും കിടങ്ങൂര്‍ പഞ്ചാരിയോടെ പൂരപ്രപഞ്ചത്തിന് തുടക്കമാവും തുടര്‍ന്ന് തിരുവമ്പാടിയുടെ വര്‍ണപ്പകിട്ടാര്‍ന്ന കുടമാറ്റം.



0 Comments