‘കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ’; ബി അശോകിന്‍റെ സ്ഥലംമാറ്റം റദ്ദാക്കി




 സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ ഉത്തരവുമായി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ. ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളില്‍ കേഡര്‍ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്നും സിഎടി ഉത്തരവില്‍ വ്യക്തമാക്കി. 

 ഐ എ എസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സിഎടി ഉത്തരവ്. 2014 ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. ഐഎഎസുകാരുടെ സ്ഥലംമാറ്റത്തിന് സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ അനുമതി വേണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. ബി അശോകിനെ മാറ്റിയതുള്‍പ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകള്‍ കോടതി റദ്ദാക്കി. 


 എക്‌സൈസ് കമ്മീഷണര്‍ സ്ഥാനം ഐ എ എസ് കേഡര്‍ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. സിഎടി ഉത്തരവ് നിലവിലെ എക്‌സൈസ് കമ്മീഷണറായ എഡിജിപി എംആര്‍ അജിത് കുമാറിന് തിരിച്ചടിയാണ്. കില (KILA), ഐ എം ജി (IMG) ഡയറക്ടര്‍ സ്ഥാനങ്ങളും ഐ എ എസ് കേഡര്‍ തസ്തികകളാണെന്നും സി എ ടി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 


 ഐഎംജി ഡയറക്ടറായി മുന്‍ ചീഫ് സെക്രട്ടറിയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ ജയകുമാറാണ്. കേഡര്‍ നിയമങ്ങള്‍ ലംഘിച്ചുള്ള നിയമനങ്ങള്‍ സര്‍ക്കാരിന്റെ അധികാരപരിധിക്ക് പുറത്താണെന്നും, ഐ എ എസ് ഉദ്യോഗസ്ഥരുടെ സേവന വ്യവസ്ഥകളിലും സ്ഥലംമാറ്റങ്ങളിലും രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കടന്നുകൂടുന്നത് തടയുന്നതാണ് ഈ ഉത്തരവെന്നും സി എ ടി വ്യക്തമാക്കുന്നു. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments