ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനൊപ്പം യൂട്യൂബ് റെക്കോർഡും! ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബർമാരുള്ള ലോക നേതാവെന്ന റെക്കോർഡ് നരേന്ദ്ര മോദിക്ക്

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ മൂന്ന് കോടി (30 മില്യൺ) സബ്‌സ്‌ക്രൈബർമാരെന്ന നേട്ടം കൈവരിച്ചു. ഇതോടെ യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബർമാരുള്ള ലോക നേതാവെന്ന റെക്കോർഡും അദ്ദേഹത്തിന് സ്വന്തമായി. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബോൾസോനാരോയ്ക്ക് മോദിയുടെ ഏകദേശം നാലിലൊന്ന് സബ്‌സ്‌ക്രൈബർമാർ മാത്രമാണുള്ളത്. 


മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരുമായി താരതമ്യം ചെയ്യുമ്പോൾ മോദിയുടെ ചാനലിന് ഏറെ മുന്നേറ്റമാണുള്ളത്. ട്രംപിനെ അപേക്ഷിച്ച് മോദിക്ക് ഏഴ് മടങ്ങ് കൂടുതൽ സബ്‌സ്‌ക്രൈബർമാരുണ്ടെ ന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  സോഷ്യൽ മീഡിയയിൽ ശക്തമായ സാന്നിധ്യമുള്ള മോദി, നേരത്തേ ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്സ് നേടുന്ന ലോകത്തിലെ ആദ്യ രാഷ്ട്രീയ നേതാവെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 


2014-ലാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ അംഗമായത്. രാജ്യത്തെ രാഷ്ട്രീയ നേതാക്കളുമായി താരതമ്യം ചെയ്യുമ്പോഴും മോദി മുന്നിലാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേക്കാൾ ഏകദേശം മൂന്ന് മടങ്ങും ആം ആദ്മി പാർട്ടിയേക്കാൾ നാല് മടങ്ങും കൂടുതൽ സബ്‌സ്‌ക്രൈബർമാർ നിലവിൽ മോദിയുടെ യൂട്യൂബ് ചാനലിനുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ സ്വാധീനം രാഷ്ട്രീയ നേതാക്കളുടെ പൊതുജന ബന്ധത്തിൽ നിർണായക ഘടകമായി മാറുന്ന സാഹചര്യത്തിൽ, മോദിയുടെ പുതിയ നേട്ടം ശ്രദ്ധേയമായിരിക്കുകയാണ്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments