തലപ്പലം ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ജോയ് ജോസഫ് അവതരിപ്പിച്ചു.
പ്രസിഡന്റ് ജോമി ബെന്നി ആമുഖ പ്രസംഗം നടത്തി. 191961258 രൂപ വരവും 171563500 രൂപ ചിലവും 20397758 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. ഉല്പാദന മേഖലയ്ക്ക് 5677900 രൂപയും സേവന മേഖലയ്ക്ക് 27420721 രൂപയും പശ്ചാത്തല മേഖലയ്ക്ക് 15699000 രൂപയും നീക്കി വച്ചിട്ടുണ്ട്.
മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന ബഡ്ജറ്റിൽ 5000000 രൂപ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് വകയിരുത്തിയിട്ടുണ്ട്. ഭവനനിർമ്മാണത്തിന് 10600000 രൂപയും ആരോഗ്യ പരിപാലനത്തിന് 3000000 രൂപയും വനിതകൾക്ക് സ്വയം തൊഴിൽ പരിശീലനത്തിനും സംരംഭങ്ങൾക്കുമായി 1500000 രൂപയും നീക്കിവച്ചിട്ടുണ്ട്.




0 Comments