പാലായിലെ ലണ്ടന്‍ ബ്രിഡ്ജിന് സമീപമുള്ള അമിനിറ്റി സെന്ററില്‍ കെ.എം. മാണിയുടെ സ്മരണ നിലനിര്‍ത്താന്‍ സ്മാരകം നിര്‍മ്മിക്കുമെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ.





അര നൂറ്റാണ്ടിലധികം പാലാ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് സംസ്ഥാനമന്ത്രിസഭയില്‍ വിവിധ വകുപ്പുകളുടെ മന്ത്രിയായിരുന്ന കെ.എം മാണിയുടെ സ്മരണ നിലനിര്‍ത്താന്‍ പാലായില്‍ സ്മാരകം നിര്‍മ്മിക്കുമെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ.
 
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ടൂറിസം വകുപ്പുമായി ആലോചിച്ച് ലണ്ടന്‍ ബ്രിഡ്ജിന് സമീപമുള്ള അമിനിറ്റി സെന്ററില്‍  യു.ഡി.എഫ് നേതാവായ കെ.എം മാണിയുടെ പൂര്‍ണ്ണകായ പ്രതിമസ്ഥാപിക്കും. 
 
അല്ലാത്തപക്ഷം നഗരസഭയിലെ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ നിര്‍ദ്ദേശം സ്വീകരിച്ച് ഏറ്റവും ഉചിതമായ സ്ഥലത്ത്  ലോക പ്രശസ്ത ശില്പിയെ കൊണ്ട് സ്മാരകം നിര്‍മ്മിക്കാനും പഠന - ഗവേഷണ കേന്ദ്രം സ്ഥാപിക്കാനും സംസ്ഥാന യു.ഡി.എഫ് നേതാക്കളുടെ പിന്തുണ തേടുമെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments