ഇന്ന് പുലര്‍ച്ചെ 1 മണിക്ക് രാമപുരം - പാലാ റോഡില്‍ ഏരിമറ്റം ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കോട്ടയം കഞ്ഞിക്കുഴി സ്വദേശി പുത്തന്‍പുരയ്ക്കല്‍ വൈന്‍ മാത്യുവിന്റെ മകന്‍ റെയ്ഗണ്‍ ജോര്‍ജ് വൈന്‍(23) ആണ് മരിച്ചത്.
വാഹനം ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മാരുതി എര്‍ട്ടിഗ കാര്‍ ആണ് അപകടത്തില്‍ പെട്ടത്. റോഡില്‍ നിന്നും കാര്‍ താഴെയുള്ള തിട്ടയിലേക്ക് പതിച്ച് സമീപത്തുള്ള വീടിന്റെ മുറ്റത്തേക്ക് വീഴുകയായിരുന്നു. അപകട സമയത്ത് റെയ്ഗണ്‍ വാഹനത്തിന്റെ പിന്‍സീറ്റില്‍ ആയിരുന്നു.

ഗുരുതരമായി പരിക്കേറ്റ റെയ്ഗണിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട സമയത്ത് റെയ്ഗണിന്റെ സുഹൃത്തുക്കളായ മെല്‍ബിന്‍ ബാബു, അലന്‍സണ്‍, അഭിഷേക് മാത്യു എന്നിങ്ങനെ മറ്റ് മൂന്ന് പേര്‍കൂടി വാഹനത്തില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് സാരമായി പരിക്കേറ്റു.
റെയ്ഗണ്‍ രാമപുരം മാർ ആഗസ്തീനോസ് കോളജില്‍ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കി. ഖത്തറില്‍ ജോലി ചെയ്യുന്ന പിതാവിനൊപ്പം പോകാനിരിക്കെയാണ് അപകടം നടന്നത്. രാത്രിയില്‍ സുഹൃത്തിനെ ചിറകണ്ടത്തുള്ള വീട്ടിലേക്ക് കൊണ്ടുപോയി വിടുവാനായി എത്തിയപ്പോഴാണ് അപകടം നടന്നത്.
രാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്‌കാരം ബുധനാഴ്ച (22-04-2026) വൈകിട്ട് 4 ന് കോട്ടയം ചെറിയ പള്ളിയില്‍. മാതാവ് ജ്യോതി ജോര്‍ജ്. സഹോദരി റേയ്സല്‍(പ്ലസ്ടു, ഗിരിദീപം ബദനി സ്‌കൂള്‍ കളത്തിപ്പടി).
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

0 Comments