മൂവാറ്റുപുഴ - പെരുമ്പാവൂര്‍ റോഡില്‍ പേഴയ്ക്കാപ്പള്ളിക്ക് സമീപം വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു. രാമപുരം അമനകര വടക്കേപാറകുന്നേല്‍ കുര്യാക്കോസിന്റെ(സോയി) ഭാര്യ ഗ്രേസ്(60) ആണ് മരണമടഞ്ഞത്.
ചെന്നൈയില്‍ ജോലിചെയ്യുന്ന മകളുടെ വീട്ടില്‍ പോയതിന് ശേഷം തിരികെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തി അവിടെ നിന്നും അമനകരയിലെ വീട്ടിലേക്ക് പോരുന്നതിനിടെ ആണ് അപകടം നടന്നത്. ഭര്‍ത്താവ് കുര്യാക്കോസാണ് വാഹനം ഓടിച്ചത്. ഉറങ്ങി പോയി കാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
ഗ്രേസ് ഇളങ്ങുളം പന്തപ്ലാക്കല്‍ കുടുംബാംഗമാണ്. സംസ്‌കാരം ബുധനാഴ്ച (22-04-2026) രാവിലെ 10 ന് രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഫൊറോനാ പള്ളി സെമിത്തേരിയിൽ നടക്കും.
മകള്‍ ക്രിസ്റ്റി(ചെന്നൈ). മരുമകന്‍ യദു(ചെന്നൈ).
മകള്‍ ക്രിസ്റ്റി(ചെന്നൈ). മരുമകന്‍ യദു(ചെന്നൈ).
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments