കോഴിക്കോട് വൻ ലഹരിവേട്ട..... യുവതിയടക്കം മൂന്നുപേർ 108 ഗ്രാം എംഡിഎംഎയുമായി പിടിയിൽ



ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് വൻതോതിൽ മയക്കുമരുന്നുമായി മൂന്ന് പേരെ പോലീസ് പിടികൂടി. 

ബേപ്പൂർ സ്വദേശി അമൽ (30), പയ്യാനക്കൽ സ്വദേശി ഷാഹുൽ ഹമീദ് (26),< പെരുവണ്ണാമുഴി സ്വദേശിനി കമ്യക റീജു (21) എന്നിവരെയാണ് 108.28 ഗ്രാം എംഡിഎംഎയുമായി അസിസ്റ്റൻറ് കമ്മീഷണർ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേവായൂർ പോലീസും ചേർന്ന് പിടികൂടിയത്.  നഗരത്തിലെ ബീച്ച്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിവരികയായിരുന്ന ഇവർ കുറച്ചുദിവസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. 


ഇരിങ്ങാടൻ പള്ളിയിലെ 'ടോക്യോസ്' എന്ന ലോഡ്ജിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. കോളേജ് അവധിക്കാലം മുന്നിൽക്കണ്ട് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യാൻ സൂക്ഷിച്ചതായിരുന്നു പിടിച്ചെടുത്ത ലഹരിമരുന്ന്. പിടിയിലായ അമൽ മുൻപും നിരവധി ലഹരിക്കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്. മാറാട്, ബേപ്പൂർ, പന്നിയങ്കര തുടങ്ങി വിവിധ സ്റ്റേഷനുകളിലായി മയക്കുമരുന്ന് വിൽപ്പന, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങിയ പന്ത്രണ്ടോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്ന ഗരത്തിലെ ലോഡ്ജുകളിൽ യുവതികളുടെ പേരിൽ മുറിയെടുത്ത് താമസിച്ച് ലഹരിമരുന്ന് ചെറിയ പാക്കറ്റുകളിലാക്കി വിൽക്കുന്നതാണ് ഇവരുടെ രീതി. 


പ്രതികളുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പോലീസ് പരിശോധിച്ചുവരികയാണ്. ലഹരി ശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments