പാമ്പ് കടി; കോട്ടയം ജില്ലയിലെ 11 സർക്കാർ ആശുപത്രികളിൽ ചികിത്സാസൗകര്യം


പാമ്പ് കടി; കോട്ടയം ജില്ലയിലെ 11 സർക്കാർ ആശുപത്രികളിൽ ചികിത്സാസൗകര്യം

 പാമ്പു കടിയേൽക്കുന്നവർക്ക്  ജില്ലയിലെ 11 സർക്കാർ ആശുപത്രികളിലും ആറ് സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. ആശുപത്രികളുടെ പട്ടിക ചുവടെ
സർക്കാർ ആശുപത്രികൾ
1. കോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജ്,
2. കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് കോട്ടയം (ഐ സി എച്ച് )
3. കോട്ടയം ജനറൽ ആശുപത്രി
4. ചങ്ങനാശേരി ജനറൽ ആശുപത്രി
5. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
6. പാലാ ജനറൽ ആശുപത്രി
7. പാമ്പാടി താലൂക്ക് ആശുപത്രി
8. വൈക്കം താലൂക്ക് ആശുപത്രി
9. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
10. ഉഴവൂർ കെ.ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യലിറ്റി ആശുപത്രി,
11 എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം


സ്വകാര്യ ആശുപത്രികൾ
1. കോട്ടയം എസ്.എച്ച്. മെഡിക്കൽ സെന്റർ
2. കാരിത്താസ് ആശുപത്രി
3. ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രി
4. പാലാ മാർ സ്ലീവാ മെഡിസിറ്റി
5. കോട്ടയം ഭാരത് ആശുപത്രി
6. കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രി.


​ പാമ്പു കടിയേറ്റാൽ ചെയ്യേണ്ടത്  
രോഗിയെ പരിഭ്രമപ്പെടുത്താതെ ധൈര്യം പകരുക.
മുറിവേറ്റ ഭാഗത്തെ വസ്ത്രങ്ങൾ മാറ്റുക
ഇടതുവശം ചെരിച്ചു കിടത്തുക
ആന്റിവെനം ലഭ്യമായ ആശുപത്രിയിലേക്ക് എത്തിക്കുക                   
​                                                                                                                         ചെയ്യാൻ പാടില്ലാത്തവ
മുറിവ് കത്തി /ബ്ലേഡ് ഉപയോഗിച്ച് വലുതാക്കരുത്
മുറിവേറ്റ ഭാഗം മുറുക്കി കെട്ടരുത്
വിഷം ഊറി എടുക്കാൻ ശ്രമിക്കരുത്
കടിയേറ്റ ഭാഗം ഉയർത്തി വയ്ക്കരുത്
കടിച്ച പാമ്പിനെ പിടിക്കാൻ സമയം കളയരുത്‌




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments