പാലാ കൈരളിശ്ളോകരംഗം 37 -ാം വാർഷികം മെയ് 1 ന് ..... ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു .....
പാലാ ഇടനാട് കൈരളി ശ്ളോകരംഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ശ്ളോകോത്സവം – 2026” ഈ വർഷം മേയ് 1-ാം തീയതി വലവൂർ ബാങ്ക് കൺവെൻഷൻ സെന്ററിൽ വച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു.
മേയ് 1-ാം തീയതി രാവിലെ 8.00-ന് ആചാര്യസ്മൃതി പരിപാടിയോടെ വാർഷികദിനാഘോഷങ്ങൾ ആരംഭിക്കും.ആചാര്യസ്മൃതിയോടെ കുട്ടികൾ ആരംഭിക്കുന്ന ചടങ്ങ് കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു.അനഘ ജെ കോലത്ത് ട്രോഫി അനുസ്മരണം നടത്തും. പ്രൊഫ.എൻ.ഡി കൃഷ്ണനുണ്ണി സ്മാരകട്രോഫിക്കുവേണ്ടിയുള്ള സംസ്കൃത അക്ഷരശ്ളോകമത്സരമാണ് ആദ്യം.രാവിലെ 9.30-ന് HSS-HS,UP, LP വിഭാഗങ്ങളിലായി വിദ്യാർത്ഥികൾക്കായുള്ള അഖിലകേരളാടിസ്ഥാനത്തിലുള്ള അക്ഷരശ്ളോകമത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
തൊടുപുഴ ദാമോദരൻ മാസ്റ്റർ സ്മാരകട്രോഫിക്കുവേണ്ടിയുള്ള കാവ്യകേളി മത്സരത്തിനുശേഷം മുപ്പത്തിയാറാംബാച്ചിന്റെ അരങ്ങേറ്റം നടത്തും.കെ.എൻ.വിശ്വനാഥൻനായർ സ്മാരകട്രോഫിക്കുവേണ്ടിയുള്ള മുതിർന്നവരുടെ ശ്ളോകമത്സരത്തിനുശേഷമാണ് വാർഷികസമ്മേളനം നടത്തുക.
വീഡിയോ 👇👇👇👇
3.00 മണിക്ക് നടക്കുന്ന വാർഷികസമ്മേളനം മുൻചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവും നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.പ്രസിഡന്റ് കെ.എൻ ജയചന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ആര്യാംബിക സ്വാഗതം പറയുന്നു.നിരവധി സഹൃദയർ അണിചേരുന്ന ഈ സമ്മേളനത്തിൽ കാന്തളൂർ ശാല ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ.പി.സി.മുരളീമാധവൻ വിശ്വനാഥൻനായർ അനുസ്മരണം നടത്തും.സംസ്കൃതപണ്ഡിതനും അക്ഷരശ്ളോകവിദഗ്ധനുമായ ഡോ.പി.സി.മുരളീമാധവൻ മാഷിനെ കൈരളിക്കുട്ടികൾ ശ്ളോകോപഹാരം നൽകിയും ഹാരാർപ്പണം നടത്തിയും ആദരിക്കുന്നു.കൈരളിയിൽ പതിവായി നടത്തിവരുന്ന ആചാര്യപൂജയുടെ ഭാഗമായി ഈ ചടങ്ങുകൾ ഉണ്ടാകാറുണ്ട്.
മുത്തശ്ശിമധുരം പുരസ്കാരവും ശ്ളോകതാരകപുരസ്കാരവും കെ.കെ.പങ്കജാക്ഷൻനായർ ട്രോഫിയും നൽകുന്നു.മുട്ടത്ത് സുധാപുരസ്കാരം നേടിയ ആര്യാംബികയ്ക്കാണ് പങ്കജാക്ഷൻനായർ സ്മാരകട്രോഫി.ഇത് നൽകുന്നത് ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി.നായരാണ്.അക്ഷരകേളിയുടെ പ്രസിഡന്റ് വി.കെ.സുധാകരൻ പ്രതിഭകളെ അനുമോദിക്കുന്നു;സമ്മാനദാനവും നിർവ്വഹിക്കുന്നു.കൃതജ്ഞത നിർവ്വഹിക്കുന്നത് ബാലു.എസ്.നായരാണ്.
പ്രശസ്തകവി പി.പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന കാവ്യസന്ധ്യയിൽ രമ്യ.ജി സ്വാഗതം പറയുന്നു.അദ്ധ്യക്ഷനായെത്തുന്നത് പ്രശസ്തകവി പി.രാമനാണ്.കെ.ജയകുമാർ,വി.കെ.സുധാകരൻ എന്നിങ്ങനെ നിരവധി പ്രശസ്തകവികൾ ഈ കാവ്യസന്ധ്യയിൽ പങ്കുചേരുന്നു.ഡോ.അന്നപൂർണ്ണാദേവി നന്ദി പറയും. പത്ര സമ്മേളനത്തിൽ
കെ.എൻ ജയചന്ദ്രൻ(പ്രസിഡന്റ്)
ആര്യാംബിക(സെക്രട്ടറി)
അനഘ ജെ കോലത്ത്(ഖജാൻജി)
പി.ആർ.പുരുഷോത്തമൻനായർ(കമ്മിറ്റി മെമ്പർ) എന്നിവർ പങ്കെടുത്തു.



0 Comments