വിവിധ അപകടങ്ങളിൽ 6 പേർക്കു പരുക്കേറ്റു


വിവിധ അപകടങ്ങളിൽ 6 പേർക്കു പരുക്കേറ്റു

 വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ  പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.കുമളിയിൽ വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് കുമളി സ്വദേശി ശക്തിവേലിനു ( 37) പരുക്കേറ്റു. ഇന്നു പുലർച്ചെയായിരുന്നു അപകടം. തൊടുപുഴ പുറപ്പുഴയിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പുറപ്പുഴ സ്വദേശി ദേവിക .എസ്.നായർക്ക് ( 34) പരുക്കേറ്റു. 


ഇന്നലെ രാത്രിയിലായിരുന്നു അപകടം. കാർ ഇടിച്ചതിനെ തുടർന്നു നിയന്ത്രണം വിട്ട് മിനി പിക്കപ്പ് വാൻ മറിഞ്ഞു പത്തനംതിട്ട സ്വദേശി ബിജിൻ ( 29), തൊടുപുഴ സ്വദേശി അരുൺ ബേബി (46) എന്നിവർക്കു പരുക്കേറ്റു. തൊടുപുഴ നെല്ലാപ്പാറയ്ക്ക് സമീപം ഇന്നലെ രാത്രിയിലായിരുന്നു അപകടം.


മുണ്ടക്കയത്ത് വച്ച് ഇന്നലെ രാത്രി സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മുണ്ടക്കയം സ്വദേശി സാൻവി മാത്യൂസിന് ( 18) പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ഇടുക്കി നെടുങ്കണ്ടത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് കട്ടപ്പന സ്വദേശി അശ്വിൻ സന്തോഷിന് ( 20) പരുക്കേറ്റു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments