മഹാരാഷ്ട്രയിലെ പൈധോണിയില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു .



മഹാരാഷ്ട്രയിലെ പൈധോണിയില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു . 

അബ്ദുള്ള ഡോകാഡിയ (40), ഭാര്യ നസ്റീൻ ഡോകാഡിയ (35), മക്കള്‍ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്.

ഏപ്രില്‍ 25 ന് രാത്രി ബന്ധുക്കള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒന്പത് പേർ ബിരിയാണി കഴിച്ചു. അതിനുശേഷം ബന്ധുക്കള്‍ മടങ്ങി. ഏപ്രില്‍ 26 ന് പുലർച്ചെ നാല് പേരും തണ്ണിമത്തൻ കഴിച്ചിരുന്നു.


 കടുത്ത ഛർദി അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബം ഡോക്ടറെ കണ്ടിരുന്നുവെങ്കിലും ചികിത്സക്കിടെ നാല് പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത പോലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയായെങ്കില്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments