തൃക്കൊടിത്താനത്ത് എം. ഡി. എം. എ യുമായി യുവാവ് അറസ്റ്റിൽ.
നിരോധിത മയക്കുമരുന്നായ എംഡിഎംഎ (MDMA) കൈവശം സൂക്ഷിച്ച യുവാവിനെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. മാലൂർക്കാവ് ഹിറാ നഗർ ഭാഗത്ത് മാത്തൻപറമ്പിൽ വീട്ടിൽ അമീർ അനസ് (22) ആണ് പിടിയിലായത്.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ എ. ഹമീദ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി ഡിവൈഎസ്പി അഷാദിന്റെ നേതൃത്വത്തിലുള്ള ആന്റി നാർക്കോട്ടിക് ടീമും തൃക്കൊടിത്താനം പോലീസും ചേർന്നാണ് നടപടി സ്വീകരിച്ചത്.
പ്രതിയുടെ കൈവശത്തിൽ നിന്ന് 1.231 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
തൃക്കൊടിത്താനം ഇൻസ്പെക്ടർ അനീഷ് ബി, സബ് ഇൻസ്പെക്ടർ അസാരിഫ് ഷഫീഖ്, പോലീസ് ഉദ്യോഗസ്ഥരായ ആന്റണി, ഷീജ പ്രദീപ്, സജീവ് ടി.ജെ., ഷമീർ, ഷൈൻ, വിനു പി.വി., അഖിൽ, ബിജു പി. എന്നിവരും ഡെൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



0 Comments